Advertisement

പുഷ്പ 2 റിലീസിനിടെ തിരക്കില്‍പ്പെട്ട് ഒരാള്‍ മരിച്ച സംഭവം; അല്ലു അര്‍ജുന്‍ അറസ്റ്റില്‍

December 13, 2024
Google News 3 minutes Read
Allu Arjun Arrested For Woman’s Death In Stampede At Pushpa 2 Premiere

പുഷ്പ 2 റിലീസിനെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘം ആണ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്. ജൂബിലി ഹില്‍സിലെ വസതിയില്‍ വച്ചായിരുന്നു കസ്റ്റഡിയില്‍ എടുത്തത്. അല്ലു അര്‍ജുനെ ചിക്കട്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയാണ്. നേരത്തെ അറിയിക്കാതെ തിയറ്ററില്‍ എത്തി തിക്കും തിരക്കും ഉണ്ടാക്കിയതിലാണ് അല്ലു അര്‍ജുനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. (Allu Arjun Arrested For Woman’s Death In Stampede At Pushpa 2 Premiere)

തിയറ്ററില്‍ അപ്രതീക്ഷിതമായി നടന്‍ നേരിട്ടെത്തിയതു കാരണമാണ് വലിയ തിരക്കുണ്ടായത്. ആന്ധ്ര സ്വദേശിയായ രേവതിയാണ് (39) മരിച്ചത്. ഇവരുടെ മകന്‍ ശ്രീ തേജയെ (9) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മരിച്ച സ്ത്രീയുടെ കുടുംബത്തിന് 25 ലക്ഷം രൂപ അല്ലു അര്‍ജുന്‍ നേരത്തെ ധനസഹായം പ്രഖ്യാപിച്ചിരുന്നു.

Read Also: ഒരുമിച്ച് നടന്നവര്‍ ഒന്നിച്ച് മടങ്ങി; സങ്കടപ്പെരുമഴയില്‍ നാടൊന്നാകെ നനഞ്ഞു; കരിമ്പ അപകടത്തില്‍ മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ കബറടക്കി

ഈ മാസം 4നാണ് അല്ലു അര്‍ജുന്‍ തിയറ്ററിലെത്തിയത്. തിയറ്ററില്‍ എത്തുന്ന വിവരം ഉടമസ്ഥരെയും പൊലീസിനെയും അറിയിച്ചിരുന്നതായും, ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്നതായും അല്ലു പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. വസ്തുതകളോ സാഹചര്യങ്ങളോ പരിഗണിക്കാതെയാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ക്രമസമാധാന പരിപാലനത്തിനായി ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നതായും ഹര്‍ജിയില്‍ വ്യക്തമാക്കി.

അന്വേഷണത്തില്‍ പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. തിയേറ്ററിന്റെ ഉടമകളില്‍ ഒരാള്‍, സീനിയര്‍ മാനേജര്‍, ലോവര്‍ ബാല്‍ക്കണിയിലെ സുരക്ഷ ജീവനക്കാരന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Story Highlights : Allu Arjun Arrested For Woman’s Death In Stampede At Pushpa 2 Premiere

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here