അല്ലു അർജുന്റെ അറസ്റ്റ്; അപലപിച്ച് ബിജെപിയും ബി ആർ എസും; പൊലീസിനെതിരെ വിമർശനം
പുഷ്പ 2 റിലീസ് ദിവസത്തെ പ്രത്യേക പ്രദർശനത്തിനിടെ തീയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെ അഫസ്റ്റ് ചെയ്തതിനെ അപലപിച്ച് ബിജെപിയും ബി ആർ എസും. പോലീസിൻ്റെ ഭാഗത്ത് നിന്നാണ് വീഴ്ച ഉണ്ടായതെന്ന് ബിജെപി വിമർശിച്ചു. നടക്കുന്നത് പോലീസിന്റെ ഏകപക്ഷീയ നടപടി എന്ന് കെ ടി രാമറാവു പ്രതികരിച്ചു. ദുരന്തത്തിന് നടൻ എങ്ങനെ ഉത്തരവാദി ആകുമെന്നും കെ ടി ആർ ചോദിച്ചു.
കേസ് തള്ളമെന്ന ഹർജി തെലങ്കാന ഹൈക്കോടതി നാലുമണിക്ക് പരിഗണിക്കും. തിങ്കൾ വരെ അറസ്റ്റ് തടയണമെന്ന് അഭിഭാഷകൻ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. അതേസമയം നടൻ ചിരഞ്ജീവി അല്ലു അർജുന്റെ വീട്ടിൽ എത്തി. ഭാര്യയോടൊപ്പം ആണ് എത്തിയത്. നേരത്തെ പോലീസ് സ്റ്റേഷനിലേക്ക് പോകാനുള്ള നീക്കം പോലീസ് തടഞ്ഞിരുന്നു. തുടർന്നാണ് വീട്ടിലേക്കെത്തിയത്.
Read Also: പുഷ്പ 2 റിലീസിനിടെ തിരക്കില്‍പ്പെട്ട് യുവതി മരിച്ച സംഭവം; അല്ലു അർജുനെതിരെ ജാമ്യമില്ലാ വകുപ്പുകൾ
നടൻ അല്ലു അർജുനെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 105,118(1) വകുപ്പുകൾ ആണ് ചുമത്തിയത്. 5 മുതൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ജൂബിലി ഹിൽസിലെ അല്ലുവിന്റെ വീട്ടിലെത്തിയാണ് ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ചിക്കടപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ഇക്കഴിഞ്ഞ ഡിസംബർ നാലാം തീയതി ഹൈദരാബാദിലെ സന്ധ്യ തീയേറ്ററിലായിരുന്നു സംഭവം നടന്നത്.
ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതിയാണ് തിയേറ്ററിലെ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചത്. മരിച്ച സ്ത്രീയുടെ കുടുംബത്തിന് 25 ലക്ഷം രൂപ അല്ലു അർജുൻ നേരത്തെ ധനസഹായം പ്രഖ്യാപിച്ചിരുന്നു. നേരത്തെ പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. തിയേറ്ററിന്റെ ഉടമകളിൽ ഒരാൾ, സീനിയർ മാനേജർ, ലോവർ ബാൽക്കണിയിലെ സുരക്ഷ ജീവനക്കാരൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Story Highlights : Allu Arjun’s arrest Condemned by BJP and BRS
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here