‘രക്ഷാദൗത്യങ്ങള്‍ക്ക് പണം ആവശ്യപ്പെട്ടത് പ്രതികാര നടപടി അല്ല; പ്രചാരണം സിപിഐഎമ്മിന്റെ ക്യാപ്‌സ്യൂള്‍’; കെ സുരേന്ദ്രന്‍
കേരളത്തിലെ രക്ഷാദൗത്യങ്ങള്‍ക്ക് 132 കോടി ആവശ്യപ്പെട്ട കേന്ദ്ര നടപടി പ്രതികാര നടപടി അല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എല്ലാ വകുപ്പുകളും അവരവര്‍ നല്‍കുന്ന സേവനത്തിന് പണം വാങ്ങാറുണ്ട്. ഇപ്പോള്‍ നടക്കുന്ന പ്രചാരണം സിപിഐഎമ്മിന്റെ ക്യാപ്‌സ്യൂളാണെന്നും
കെ സുരേന്ദ്രന്‍ പറഞ്ഞു.
ഇന്ത്യാ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും അവരവരുടെ വിവിധ വകുപ്പുകളുടെ സേവനത്തിന് പണം ഈടാക്കും. ഇത് കേരളത്തോട് മാത്രമുള്ളതല്ല. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും അവരവര്‍ നല്‍കുന്ന സേവനത്തിന് പണം വാങ്ങാറുണ്ട്. വൈദ്യുത ബോര്‍ഡ് ഉള്‍പ്പെടെ പണം ഈടാക്കുന്നുണ്ട്. ഹെലികോപ്റ്റര്‍ ഇറങ്ങുമ്പോള്‍ ആരാണോ ഹെലികോപ്റ്റര്‍ ഇറക്കിയത് അവര്‍ പണം ഈടാക്കും – സുരേന്ദ്രന്‍ വ്യക്തമാക്കി.
ഒരു തരത്തിലുള്ള പ്രതികാര നടപടിയും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ സുരേന്ദ്രന്‍ കാലങ്ങളായുള്ള കുടിശ്ശിക കൊടുത്തിട്ടില്ലെന്നതും ചൂണ്ടിക്കാട്ടി. കേരളത്തെ കേന്ദ്രം പിഴിയുന്നു എന്നത് കുറേക്കാലമായുള്ള പ്രചാരണമാണ്. ഒരു വിമാനം ഇറങ്ങുമ്പോള്‍ അത് ഇവിടുത്തെ ജനങ്ങളുടെ നികുതി പണമാണ്. അപ്പോള്‍ പണം ഈടാക്കാതിരിക്കാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല. പണം ഈടാക്കുന്നത് കാലാകാലങ്ങളായി നടക്കുന്നതാണ്. ഹൈക്കോടതി ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ മുഖത്തടിച്ചതാണ് – സുരേന്ദ്രന്‍ വ്യക്തമാക്കി.
Story Highlights : K Surendran about center demanded money to airlifting for Wayanad landslides
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here