Advertisement

മഴ മുന്നറിയിപ്പിൽ മാറ്റം; 3 ജില്ലകളിൽ യെല്ലോ അലർട്ട്

December 14, 2024
Google News 1 minute Read
rain

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചത്. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത കണക്കിലെടുത്ത് കേരളതീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തെക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാദ ചുഴി രൂപപ്പെട്ടു. നാളെയോടെ ന്യൂനമർദ്ദമായി മാറി തമിഴ്നാട്
തീരത്തേക്ക് നീങ്ങാൻ സാധ്യത.

അതേസമയം, അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ നിലവിൽ 50 സെ.മീ ഉയർത്തിയിട്ടുണ്ട്.വൈകീട്ട് അഞ്ചു ഷട്ടറുകളും 20 സെ മീ വീതം ഉയർത്തും കൂടാതെ പേപ്പാറ ഡാമിൻ്റെ ഷട്ടറുകളും ഉയർത്തി. ഇരു ഡാമുകളുടേയും സമീപവാസികൾ ജാഗ്രത പാലിയ്ക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നേരത്തെ തെന്മല ഡാമിൻറെ ഷട്ടറുകൾ ഉയർത്തിയിരുന്നു. കല്ലടയാറ്റിലെ ജലനിരപ്പുയർന്നതിനാലാണ് തെന്മല ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തിയത്. ഡാമിൻ്റെ ജലസംഭരണ ശേഷി 115.29യിൽ എത്തിയിരുന്നു.

Story Highlights : Rain warning; Yellow alert in 3 districts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here