ഉണ്ണി മുകുന്ദൻ ചിത്രം കാണാൻ ആദ്യ ടിക്കറ്റ് എടുത്ത് എ എൻ ഷംസീർ; ‘മാർക്കോ’യ്ക്ക് പ്രതീക്ഷകളേറെയെന്ന് സ്പീക്കർ

ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ ആദ്യ ടിക്കറ്റ് ബുക്കിംഗ് നിർവ്വഹിച്ച് കേരള സ്പീക്കർ എ.എൻ ഷംസീര്‍. ‘മാർക്കോ’യുടെ ആദ്യ ടിക്കറ്റ് എടുത്തുകൊണ്ട് സിനിമയുടെ അണിയറപ്രവർത്തകർക്ക് എ എൻ ഷംസീര്‍ ആശംസകൾ അറിയിച്ചു.ഉണ്ണി മുകുന്ദൻ തന്നെയാണ് വിഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
‘എറെ നാളായി പരിചയമുള്ള പ്രിയ സുഹൃത്ത് ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ആദ്യ സിനിമയാണ് മാർക്കോയെന്നും ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ഈ ചിത്രത്തിന് വലിയ വിജയം ആശംസിക്കുന്നുവെന്നും ടിക്കറ്റ് ബുക്കിംഗ് നിർവ്വഹിച്ചുകൊണ്ട് സ്പീക്കർ പറഞ്ഞു.
ഡിസംബർ 20ന് ലോകമെങ്ങും റിലീസിനെത്തുന്ന ചിത്രത്തിന്‍റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിന് ഇതോടെ തുടക്കമായിരിക്കുകയാണ്. ലോകമെങ്ങുമുള്ള തിയേറ്ററുകളിൽ 5 ഭാഷകളിലായി ചിത്രമെത്തും.
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാർക്കോ 100 ദിവസം എടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഇതിൽ 60 ദിവസവും ആക്ഷൻ രംഗങ്ങൾക്ക് വേണ്ടിയാണ് മാറ്റിവച്ചത്. മലയാള സിനിമയിലെ മറ്റൊരു നാഴികക്കല്ലായി മാറാൻ പോകുന്ന ത്രില്ലറാണിതെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്ന ചിത്രം 30 കോടി ബജറ്റിലാണ് ഒരുങ്ങിയതെന്നാണ് വിവരം.
Story Highlights : AN Shamseer Marco Movie ticket booked
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here