ജിദ്ദ കേരള പൗരാവലി നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു

ജിദ്ദ കേരള പൗരാവലി ‘സ്‌പോണ്‍ണ്ടേനിയസ് 2025’ എന്ന പേരില്‍ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. വ്യക്തിത്വ വികസനം, കമ്മ്യൂണികേഷന്‍ സ്‌കില്‍, മീഡിയ റിപ്പോര്‍ട്ടിങ്, സോഷ്യല്‍ മീഡിയ അവെയര്‍നെസ്സ്, ഡയസ്‌പോറ വെല്‍ഫെയര്‍, ഓര്‍ഗനൈസേഷന്‍ മാനേജ്മന്റ്, ഇവെന്റ് മാനേജ്മന്റ് എന്നീ വിഷയങ്ങളെ ആസ്പദമാക്കിയായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുക. (Jeddah Kerala pouravali organizes training camp)
ജനുവരി 24-നു ആരംഭിക്കുന്ന പരിശീലന ക്യാമ്പ് നാല് വെള്ളിയാഴ്ച്ചകളിലായാണ് നടത്തപ്പെടുക. രാവിലെ 8.00 മണി മുതല്‍ 11:30 മണി വരെയായിരിക്കും വിവിധ വിഷയങ്ങളിലുള്ള തിയറിയും പ്രാക്ടിക്കല്‍ വിഷയങ്ങളും പരിശീലിപ്പിക്കുക. ജിദ്ദ കേരള പൗരാവലിക്ക് കീഴില്‍ വിദഗ്ധരായ പരിശീലകര്‍ പരിപാടിയുടെ ഭാഗമാകും.
കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ സംഘടിപ്പിച്ച ‘സ്‌പോണ്ടേനിയസ് 2024’-ല്‍ ജിദ്ദയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 45 പേര്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കേറ്റുകള്‍ കരസ്തമാക്കിയിരുന്നു.
നേതൃത്വ പരിശീലന പരിപാടികളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് വിലാസ് കുറുപ്പ് (0551056087), നാസര്‍ ചാവക്കാട് (0567390166) എന്നിവരുമായി ബന്ധപ്പെട്ട് ജനുവരി 15-നു മുമ്പായി റെജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്.
Story Highlights : Jeddah Kerala pouravali organizes training camp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here