‘മെക് സെവനെ കുറിച്ചുള്ള CPIM ആരോപണം തമാശ; ആരോപണം ഉന്നയിച്ചത് പഠിക്കാതെ’; ടിവി ഇബ്രാഹിം

മെക് സെവനെ കുറിച്ചുള്ള സിപിഐഎം ആരോപണം തമാശയെന്ന് മുസ്ലീം ലീഗ് എംഎൽഎ ടി വി ഇബ്രാഹിം പ്രതികരിച്ചു. ഫാസിസ്റ്റുകളുടെ ഇസ്ലാമോഫോബിക് ആരോപണങ്ങൾ മറ്റുള്ളവർ കൂടി ഏറ്റെടുക്കുന്നത് സങ്കടകരമാണെന്നും ടിവി ഇബ്രാഹിം. മെക് സെവനെ കുറിച്ച് പഠിക്കാതെയാണ് ആരോപണം ഉന്നയിച്ചതെന്ന് ടിവി ഇബ്രാഹിം ട്വന്റിഫോറിനോട് പ്രതികരിച്ചു.
എസ്ഡിഎപിഐ-ജമാഅത്തെ ബന്ധം ആരോപിച്ച് ഏത് കൂട്ടായ്മയെയും തകർക്കുകയാണ് എന്ന് കൊണ്ടോട്ടി എംഎൽഎ ടിവി ഇബ്രാഹിം ആരോപിച്ചു. ആരോഗ്യ പരിപാലത്തിന് കണ്ടെത്തുന്ന മുറ മാത്രമാണ് മെക് സെവൻ എന്നും താനും മെക് സെവന്റെ ഭാഗമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എക്സസൈസിന് അപ്പുറം ഒരു ആശയപ്രചാരണം നടക്കുന്നില്ലന്ന് ടിവി ഇബ്രാഹിം വ്യക്തമാക്കി.
മെക് സെവന് പിന്നിൽ മതരാഷ്ട്രവാദികളെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനൻ ട്വന്റിഫോറിനോട് പറഞ്ഞു. മെക് 7 തുടങ്ങിയത് സദുദ്ദേശ്യത്തോടെയാണെന്നും പിന്നിൽ തീവ്രവാദസംഘടനകൾ കടന്നുകൂടിയെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന് ജാഗ്രത വേണമെന്ന് പി മോഹനൻ പറഞ്ഞിരുന്നു.
മെക് സെവനെതിരെ സമസ്ത എ.പി വിഭാഗവും രംഗത്തെത്തിയിരന്നു. മെക് സെവന് പിന്നിൽ ചതിയെന്നും, അതിൽ സുന്നികൾ പെട്ടുപോകരുതെന്നും സമസ്ത എ.പി വിഭാഗം നേതാവ് പേരോട് അബ്ദുറഹ്മാൻ സഖാഫി പറഞ്ഞിരുന്നു. അതേസമയം സംഭവത്തിൽ എൻഐഎ പ്രാഥമിക അന്വേഷണം ആരംഭിച്ചു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സംവിധാനം ഹൈജാക്ക് ചെയ്തെന്ന ആരോപണത്തിന്റെ നിജസ്ഥിതി പരിശോധിക്കുന്നു.
Story Highlights : Muslim League MLA TV Ibrahim against CPIM allegation about MEC 7
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here