Advertisement

കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപണം; ഹരിയാനയില്‍ കര്‍ഷകരുടെ പ്രതിഷേധം; മോദിയുടെ കോലം കത്തിച്ചു

December 16, 2024
Google News 2 minutes Read
Farmers hold tractor march in Haryana

കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി കര്‍ഷകര്‍. ഹരിയാനയിലെ വിവിധ ഇടങ്ങളില്‍ കര്‍ഷകര്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തി. പ്രതിഷേധത്തിന്റെ ഭാഗമായി നരേന്ദ്രമോദിയുടെ കോലം കര്‍ഷകര്‍ കത്തിച്ചു. മറ്റന്നാള്‍ പഞ്ചാബില്‍ ട്രെയിന്‍ തടയും. (Farmers hold tractor march in Haryana)

കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ വന്നതോടെയാണ് കര്‍ഷകര്‍ വീണ്ടും തെരുവിലേക്ക് ഇറങ്ങിയത്.101 കര്‍ഷകര്‍ അണിനിരന്നുള്ള ദില്ലി ചലോ മാര്‍ച്ച് ഹരിയാന പോലീസ് തടഞ്ഞതോടെയാണ് മറ്റു പ്രതിഷേധ മാര്‍ഗ്ഗങ്ങളിലേക്ക് കര്‍ഷകര്‍ കടന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ഹരിയാനയിലെ വിവിധ ഇടങ്ങളില്‍ കര്‍ഷകര്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തി. അംബാലയില്‍ നിന്ന് വലിയ സംഘം കര്‍ഷകര്‍ പഞ്ചാബ് ഹരിയാന അതിര്‍ത്തിയായ ശംഭുവിലേക്കും മാര്‍ച്ച് നടത്തി.

Read Also: പലസ്തീൻ ബാഗുമായി പ്രിയങ്കാ ഗാന്ധി ലോക്സഭയിൽ

സമാധാനപരമായിരുന്നു കര്‍ഷകരുടെ മാര്‍ച്ച്. കേന്ദ്രസര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് നരേന്ദ്രമോദിയുടെ കോലം കര്‍ഷകര്‍ കത്തിച്ചു.വരുന്ന ബുധനാഴ്ച പഞ്ചാബിനകത്ത് ട്രെയിന്‍ തടഞ്ഞു പ്രതിഷേധിക്കാനും കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളും റെയില്‍ പാളങ്ങളും കേന്ദ്രീകരിച്ചായിരിക്കും ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്നു മണി വരെയുള്ള ട്രെയിന്‍ തടയല്‍ സമരം. ട്രെയിന്‍ തടയല്‍ പ്രതിഷേധത്തില്‍ നിന്ന് കര്‍ഷകര്‍ പിന്മാറണമെന്ന് ഹരിയാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.

Story Highlights : Farmers hold tractor march in Haryana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here