Advertisement

KMCC ഖത്തർ നവോത്സവ് 2K24; വുമൻസ് വിംഗ് ടേബിൾ ടോക് സംഘടിപ്പിച്ചു

December 16, 2024
Google News 2 minutes Read

കെഎംസിസി ഖത്തർ നവോത്സവ് 2K24ന്റെ ഭാഗമായി വുമൻസ് വിംഗിന്റെ ആഭിമുഖ്യത്തിൽ ടേബിൾ ടോക് സംഘടിപ്പിച്ചു. ‘സ്ത്രീകളുടെ മാനസികാരോഗ്യത്തിൽ കലയ്ക്കും കായികത്തിനുമുള്ള പ്രാധാന്യം’ എന്ന വിഷയത്തിൽ കെഎംസിസി ഹാളിൽ നടന്ന പരിപാടിയിൽ ഖത്തറിലെ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. പ്രമുഖ മനഃശാസ്ത്രജ്ഞ ഡോ. ബിന്ദു സലിം ആമുഖം പ്രഭാഷണം നടത്തി.

സ്ത്രീകളുടെ മാനസികാരോഗ്യത്തെ ശക്തിപ്പെടുത്തുന്നതിന് കലയും കായികവും എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്നതിനെ കുറിച്ച് പ്രതിനിധികൾ അവരുടെ കാഴ്ചപ്പാടുകളും അഭിപ്രായവും അനുഭവങ്ങളും പങ്കുവച്ചു. സംഘടനകളെ പ്രധിനിധീകരിച്ച് ഡോ. ആര്യ കൃഷ്ണൻ (ഐ വൈ സി), ബിന്ദു മാത്യു (യൂണീഖ്),നസീഹ മജീദ് (മലബാർ അടുക്കള), നൂർജഹാൻ ഫൈസൽ (മുസാവ), ഡോ. പ്രതിഭ രതീഷ് (സംസ്‌കൃതി), വാഹിദ സുബി (നടുമുറ്റം), അയ്നു നുഹ(എം ജി എം), ഷംല സിദ്ധീഖ് (വിമൻ ഇന്ത്യ ഖത്തർ), മെഹ്സാന മൊയ്‌തീൻ (ഇൻകാസ് വനിതാ വിഭാഗം), സുആദ് ഇസ്മായിൽ അഷ്‌റഫ് (ഫോക്കസ്), സരിത ജോയ്‌സ് (മലയാളി സമാജം) എന്നിവർ പങ്കെടുത്തു.

കെഎംസിസി വുമൻസ് വിംഗ് പ്രസിഡണ്ട് സമീറ അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലീന കൂലത്ത് മോഡറേറ്ററായിരുന്നു. ട്രഷറർ സമീറ അൻവർ നന്ദി പറഞ്ഞു. ഉപദേശക സമിതി ചെയർപേഴ്സൺ മൈമൂന സൈനുദ്ധീൻ തങ്ങൾ ആശംസ നേർന്ന് സംസാരിച്ചു. വുമൻസ് വിംഗ് നേതാക്കളായ സാജിത മുസ്തഫ, ബസ്മ സത്താർ, താഹിറ മഹ്റൂഫ്, എക്സിക്യൂടീവ് അംഗങ്ങളായ തസ്ലിൻ, ഫാഷിദ. സജ്ന, സുഹറ എന്നിവർ നേതൃത്വം നൽകി.

Story Highlights : KMCC Qatar Navolsav 2K24; Women’s wing table talk

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here