Advertisement

‘ജീവിച്ചിരിപ്പുണ്ട്, തെറ്റിദ്ധാരണ പരത്തരുത്’; സാക്കിർ ഹുസൈനായി പ്രാർത്ഥിക്കണമെന്ന് കുടുംബം

December 16, 2024
Google News 1 minute Read

വിഖ്യാത തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈൻ ഗുരുതരാവസ്ഥയിൽ തുടരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലാണ് സാക്കിർ ഹുസൈൻ. സാക്കിർ ഹുസൈൻ മരിച്ചെന്ന് കേന്ദ്ര സർക്കാരും വാർത്താ ഏജൻസികളും സ്ഥിരീകരിച്ചതിന് പിന്നാലെ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഈ വർത്ത കുടുംബം തള്ളി.

ഈ വാർത്ത സാക്കിർ ഹുസൈന്റെ മരുമകൻ അമീർ ഔലിയ നിഷേധിച്ചു. തന്റെ അമ്മാവൻ ജീവിച്ചിരിപ്പുണ്ടെന്നും തെറ്റിദ്ധാരണ പരത്തരുതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കണമെന്നും അമീർ ഔലിയ അഭ്യർത്ഥിച്ചു. ആഗോള സംഗീത ഭൂപടത്തിൽ തന്നെ ഇന്ത്യയെ അടയാളപ്പെടുത്തിയ തബല മാന്ത്രികനാണ് ഉസ്താദ് സാക്കിർ ഹുസൈൻ. അഞ്ച് പതിറ്റാണ്ടിലേറെയായി ക്ലാസിക്കൽ സംഗീത രംഗത്തെ വലിയ പേരുകളിലൊന്നാണ് ഉസ്താദ് സാക്കിർ ഹുസൈന്റേത്. അദ്ദേഹത്തിന്റെ സംഭാവനകൾക്ക് രാജ്യം പദ്മശ്രീയും പദ്മവിഭൂഷനും ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.

Story Highlights : Zakir Hussain’s nephew shuts down death misinformation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here