Advertisement

‘അഞ്ച് ലക്ഷമൊന്നും വേണ്ട ! സ്കൂൾ കലോത്സവ നൃത്തം ഞങ്ങൾ സൗജന്യമായി പഠിപ്പിക്കും’; കലാമണ്ഡലം രജിസ്ട്രാർ ട്വന്റിഫോറിനോട്

December 17, 2024
Google News 3 minutes Read

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണഗാനത്തിന്‍റെ നൃത്താവിഷ്ക്കാരം സൗജന്യമായി പഠിപ്പിക്കുമെന്ന് കലാമണ്ഡലം രജിസ്ട്രാർ ട്വന്റിഫോറിനോട്. വിദ്യാഭ്യാസ വകുപ്പിന്റെ അഭ്യർത്ഥന പാലിച്ച് നൃത്തം സ്വന്തമായി കൊറിയോഗ്രാഫി ചെയ്‌തു കുട്ടികളെ പഠിപ്പിക്കുമെന്ന് കലാമണ്ഡലം രജിസ്ട്രാർ രാജേഷ് കുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു.Malayalam News

നൃത്തം പഠിപ്പിക്കാൻ പ്രമുഖ നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന വിദ്യാഭ്യാസമന്ത്രിയുടെ പരാമർശം വൻ വിവാദമായിരുന്നു നൃത്തം പഠിപ്പിക്കാൻ പ്രമുഖ നടി പണം ആവശ്യപ്പെട്ടുവെന്ന് മന്ത്രി പറഞ്ഞെങ്കിലും ആരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. Malayalam Newsഎന്നാൽ, വിവാദം മുറുകിയപ്പോൾ മന്ത്രി നടിക്കെതിരായ പ്രസ്താവന പിൻവലിച്ചിരുന്നു. തന്‍റെ പ്രസ്താവന പിൻവലിക്കുകയാണെന്നും വിവാദത്തിനില്ലെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.

കലാമണ്ഡലത്തിലെ അധ്യാപകരും പിജി വിദ്യാർത്ഥികളുമടങ്ങുന്ന സംഘമാണ് പരിശീലനമേറ്റെടുത്തതെന്ന് കലാമണ്ഡലം രജിസ്ട്രാര്‍ രാജേഷ് കുമാര്‍ പറഞ്ഞു. തൃശൂർ ജില്ലയിലെ കുട്ടികളാകും പങ്കെടുക്കുക. കൂടാതെ മറ്റു ജില്ലകളിലെയും കലാമണ്ഡലത്തിലെയും കുട്ടികൾക്കും അവസരമൊരുക്കും. നൃത്തത്തിനായുള്ള ഗാനം വിദ്യാഭ്യാസ വകുപ്പ് അയച്ചു നൽകി. അതിനുള്ള പ്രാരംഭ ഘട്ട പ്രാക്ടിസ് നടക്കുകയാണെന്നും കലാമണ്ഡലം രജിസ്ട്രാർ ട്വന്റിഫോറിനോട് പറഞ്ഞു. കുട്ടികളെ സൗജന്യമായി പഠിപ്പിക്കാമെന്ന് കലാമണ്ഡലം ഉറപ്പ് നൽകി.Malayalam News

ഇന്നലെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നൃത്തം ചിട്ടപ്പെടുത്തണമെന്ന് ആവശ്യവുമായി കലാമണ്ഡലത്തെ സമീപിച്ചത്. പൊതു വിദ്യാസവകുപ്പിന്‍റെ അഭ്യർഥന അംഗീകരിച്ച് സൗജന്യമായി തന്നെ നൃത്തം ചിട്ടപ്പെടുത്താം എന്ന് കലാമണ്ഡലം സർക്കാരിനെ അറിയിച്ചു.

അവതരണഗാനത്തിന്‍റെ നൃത്തം ആര് പഠിപ്പിക്കുമെന്നായിരുന്നു ചോദ്യം അപ്പോഴും ബാക്കിയായിരുന്ന. അതിനാണ് കലാമണ്ഡലം ഉത്തരം നൽകിയത്. പ്രതിഫലത്തിൽ തട്ടി നടി പിന്മാറിയ സ്ഥാനത്താണ് കലാമണ്ഡലം സൗജന്യമായി നൃത്താവിഷ്കാരം ചിട്ടപ്പെടുത്തുന്നത്.Malayalam News

ഇനി വിവാദത്തിനില്ലെന്നും കലാമണ്ഡലത്തിന്‍റെ നടപടി അന്തസ്സാണെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. പരിശീലത്തിന് പ്രതിഫലം വാങ്ങുന്നത് ശരിയോ തെറ്റോ എന്നതിൽ വലിയ പോരാണ് നടന്നത്. മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ നടിയെ അനുകൂലിച്ചും എതിർത്തും വാദങ്ങൾ ഉയർന്നു.

പേര് പരാമർശിക്കാതെ മന്ത്രി പറഞ്ഞ നടി ഉന്നത കേന്ദ്രങ്ങളോട് പറഞ്ഞ പരാതിയിലായിരുന്നു മന്ത്രിയുടെ യൂ ടേൺ എന്നാണ് വിവരം. മത്സരങ്ങൾക്ക് കർട്ടൻ ഉയരും Malayalam News മുമ്പെ തുടങ്ങിയ വിവാദങ്ങൾക്കൊടുവിൽ കലാമണ്ഡലത്തിന്‍റെ ഫ്രീ ക്ലാസിലെ അവതരണനൃത്തത്തിലാകും ഇനിയുള്ള ശ്രദ്ധ.Malayalam News

അതേസമയം വിവിധ പരിപാടികൾക്ക് പ്രതിഫലം ചോദിച്ച സെലിബ്രിറ്റികൾക്കെതിരെ പരസ്യവിമർശനവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി എത്തുന്നത് ആദ്യമായിട്ടല്ല.

കേരള സ്‌കൂൾ കലോത്സവത്തിന്റെ അവതരണ ഗാനത്തിനായി നൃത്തം അഭ്യസിപ്പിക്കാൻ പ്രശ്‌സത സിനിമ താരം പ്രതിഫലം ചോദിച്ചതാണ് ഇത്തവണ മന്ത്രിയെ ചൊടിപ്പിച്ചതെങ്കിൽ മുമ്പ് കേരള സർവ്വകലാശാലയുടെ കലോത്സവ ചടങ്ങിന് ഉദ്ഘാടനത്തിന് എത്തുന്നതിന് ഒരു നടി പ്രതിഫലവും താമസസൗകര്യവും ചോദിച്ചതായിരുന്നു മന്ത്രിയെ ചൊടിപ്പിച്ചത്.

2024 മാർച്ചിൽ നടന്ന കേരളസർവകലാശാലയുടെ കലോത്സവ ചടങ്ങിന്റെ ഉദ്ഘാടനത്തിന് അന്ന് തിരുവനന്തപുരത്ത് ഉണ്ടായിരുന്ന ഒരു നടിയെ ക്ഷണിച്ചിരുന്നെന്നും എന്നാൽ അവർ വിമാനക്കൂലിയും പഞ്ചനക്ഷത്ര ഹോട്ടലിൽ താമസസൗകര്യവും ആവശ്യപ്പെട്ടെന്നും സെലിബ്രിറ്റികൾ വന്ന വഴി മറക്കരുതെന്നുമായിരുന്നു അന്ന് മന്ത്രി പറഞ്ഞത്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് തന്റെ ക്ഷണം സ്വീകരിച്ചെത്തിയ നടൻ മമ്മൂട്ടി പ്രതിഫലം വാങ്ങിയിട്ടില്ല. സർവകലാശാല കലോത്സവ നടത്താൻ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും ശിവൻകുട്ടി പറഞ്ഞിരുന്നു.

പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയ നടി നവ്യാനായരെ വേദിയിൽ ഇരുത്തിയായിരുന്നു അന്ന് മന്ത്രിയുടെ വിമർശനം. ഇതിന് വേദിയിൽ വെച്ചുതന്നെ അന്ന് നവ്യ മറുപടി പറഞ്ഞിരുന്നു. താൻ പ്രതിഫലം വാങ്ങാതെയാണ് എത്തിയതെന്നും വന്ന വഴി മറന്ന ആളല്ല താനെന്നും നവ്യ പറഞ്ഞിരുന്നു. ഇതിന് പുറമെ പൂക്കോട് വെറ്റനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണത്തിൽ വിമർശനവും നടി ഉന്നയിച്ചിരുന്നു.Malayalam News

മാസങ്ങൾക്ക് ശേഷം സമാനമായ വിമർശനം ആവർത്തിക്കുകയായിരുന്നു. ഇത്തവണ സ്‌കൂൾ കലോത്സവത്തിന്റെ അവതരണ ഗാനത്തിന് കുട്ടികളെ നൃത്തം പഠിപ്പിക്കാൻ പ്രശസ്ത അഭിനേത്രിയെ ക്ഷണിച്ചെന്നും എന്നാൽ അഞ്ച് ലക്ഷം രൂപ നടി പ്രതിഫലമായി ആവശ്യപ്പെട്ടെന്നും മന്ത്രി പറഞ്ഞു.

Story Highlights : Kalamandalam to teach kerala school festival dance 2024 for free

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here