Advertisement

പമ്പയിൽ ശബരിമല തീർഥാടകരുമായി പോയ KSRTC ബസുകൾ കൂട്ടിയിടിച്ചു,15 പേർക്ക് പരുക്ക്

December 17, 2024
1 minute Read

പമ്പയിൽ ശബരിമല തീർഥാടകരുമായി പോയ KSRTC ബസുകൾ കൂട്ടിയിടിച്ചു. പമ്പ ചാലക്കയത്താണ് KSRTC ബസുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടയത്. ബസ് ഡ്രൈവർ ഉൾപ്പെടെ 15 പേർക്ക് പരുക്കേറ്റു. ആരുടേയും നില ഗുരുതരമല്ല. ബസ് ഡ്രൈവർമാർക്കും തീർത്ഥാടകർക്കുമാണ് പരുക്കേറ്റത്. .അപകടം ഇന്നലെ രാത്രി 2 മണിക്കാണ് സംഭവിച്ചത്.

അതേസമയം ശബരിമല സന്നിധാനത്തെ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടിയ തീർഥാടകൻ മരിച്ചു. കർണാടകയിലെ കനകപുര രാം നഗർ സ്വദേശി കുമാരസാമിയാണ് മരിച്ചത്. 40 വയസായിരുന്നു ഇദ്ദേഹത്തിന്. ഇന്നലെ വൈകിട്ട് സന്നിധാനത്ത് മാളികപ്പുറത്തേക്കുള്ള ഫ്ലൈ ഓവറിൽ നിന്നാണ് അയ്യപ്പ ഭക്തനായ ഇദ്ദേഹം താഴേക്ക് ചാടിയത്.

വീഴ്ചയിൽ കൈക്കും കാലിനും പരിക്കേറ്റ കുമാരസ്വാമിയ്ക്ക് സന്നിധാനത്തെ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിരുന്നു. വഴിമധ്യേയാണ് മരണം സംഭവിച്ചത്.. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് വിവരം.

തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സന്നിധാനത്ത് മാളികപ്പുറത്തേക്കുള്ള ഫ്ളൈഓവറിന്‍റെ ഷീറ്റിട്ട മേൽക്കൂരയിൽനിന്ന് 20 അടിയോളം താഴ്ചയിലേക്ക്‌ ഇയാൾ ചാടിയത്. ആദ്യം സന്നിധാനത്തെ ഗവ. ആശുപത്രിയിലും പിന്നീട് പമ്പ ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. സിടി സ്‌കാൻ ഉൾപ്പെടെ കൂടുതൽ പരിശോധനകൾ ആവശ്യമുള്ളതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്കുകൊണ്ടുപോകുന്ന വഴി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

Story Highlights : KSRTC BUS CLASH Accident Sabarimala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top