ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (19.12.2024)

എ കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തുടരട്ടേയെന്ന് സിപിഐഎം; അതൃപ്തിയുമായി പി സി ചാക്കോ
എ.കെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്ത് തുടരട്ടെയെന്ന സിപിഐഎം നിലപാടില്‍ കടുത്ത അതൃപ്തിയുമായി പി സി ചാക്കോ. സംസ്ഥാന അധ്യക്ഷപദം ഒഴിയാന്‍ തയാറെന്ന് നേതൃത്വത്തെ അറിയിച്ചു. സ്വന്തം മന്ത്രിയെ തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയെന്നാണ് വിമര്‍ശനം. പിസി.ചാക്കോ അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്ന് എ കെശശീന്ദ്രന്‍ പ്രതികരിച്ചു. തോമസ് കെ തോമസിനെ മന്ത്രിയാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും ട്വന്റിഫോറിനോട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (today’s headlines december 19)
അംബേദ്കറെ ചൊല്ലി ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ തര്‍ക്കം കയ്യാങ്കളി വരെയെത്തി. പാര്‍ലമെന്റിന് അകത്തും പുറത്തും നാടകീയരംഗങ്ങള്‍ അരങ്ങേറി. എന്‍ഡിഎയും ഇന്താസഖ്യവും നടത്തിയ പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായി. ബിജെപി എംപിമാര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും വാദിച്ചു. രണ്ട് ബിജെപി അംഗങ്ങള്‍ക്ക് പരുക്കേല്‍ക്കുന്ന സ്ഥിതിയുണ്ടായി. രാഹുല്‍ ഗാന്ധി പിടിച്ചുതള്ളിയെന്ന് ആരോപിച്ച് ബിജെപി വനിതാ അംഗങ്ങള്‍ ഉള്‍പ്പെടെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇരുസഭകളും ഇന്നേക്ക് പിരിഞ്ഞു
കര്‍ണാടക ചിക്കമംഗളൂരുവില്‍ കാട്ടാന ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം
കര്‍ണാടക ചിക്കമംഗളൂരുവില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. മരിച്ചത് കാലടി സ്വദേശി എ.കെ.ഏലിയാസ്. ആക്രമണമുണ്ടായത് മേയാന്‍ വിട്ട കന്നുകാലികളെ തേടി വനത്തിലെത്തിയപ്പോള്‍. മലപ്പുറം തിരൂര്‍ പടിഞ്ഞാറേക്കരയില്‍ ഇറങ്ങിയ പുലിയെ പിടികൂടാന്‍ വനംവകുപ്പ് കൂടുസ്ഥാപിച്ചു.
Read Also: അദാനി വിഷയം ചര്‍ച്ച ചെയ്യിപ്പിക്കാതിരിക്കാനാണ് ഈ വിവാദങ്ങള്‍, അമിത് ഷാ രാജി വയ്ക്കണം: രാഹുല്‍ ഗാന്ധി
ചോദ്യപേപ്പര്‍ ചോര്‍ച്ച: കടുത്ത പ്രതിഷേധവുമായി കെഎസ്‌യു
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേക്കുള്ള കെഎസ് യു മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ഒന്‍പത് തവണ ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് എംഎസ്എഫ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളിയുണ്ടാകുന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങി.
ആന എഴുന്നള്ളിപ്പില്‍ ദേവസ്വങ്ങള്‍ക്ക് ആശ്വാസം; ഹൈക്കോടതി മാര്‍ഗരേഖ സ്റ്റേ ചെയ്ത് സുപ്രിംകോടതി
ആന എഴുന്നള്ളിപ്പില്‍ ദേവസ്വങ്ങള്‍ക്ക് ആശ്വാസം. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി മാര്‍ഗരേഖ സ്റ്റേ ചെയ്ത് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവ് പ്രായോഗികമായി തോന്നുന്നില്ലെന്ന് കോടതി പറഞ്ഞു. നിലവിലുള്ള ചട്ടങ്ങള്‍ പാലിച്ച് ആന എഴുന്നള്ളിപ്പ് നടത്താം. ഉത്തരവ് സ്വാഗതം ചെയ്ത് ദേവസ്വങ്ങള്‍. സംസ്ഥാനത്തെ നാട്ടാനകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ ഹൈക്കോടതി ആവശ്യപ്പെട്ടു.
Story Highlights :today’s headlines december 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here