Advertisement

പൂർണ ആരോഗ്യത്തോടെ തിരിച്ചുവരുമെന്ന് പ്രതീക്ഷ; എം ടിയെ സന്ദർശിച്ച് മന്ത്രി എ കെ ശശീന്ദ്രനും മുഹമ്മദ് റിയാസും

December 20, 2024
Google News 2 minutes Read
mt

അതീവ ​ഗുരുതരാവസ്ഥയിൽ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ കഴിയുന്ന കഥാകൃത്ത് എംടി വാസുദേവൻ നായരെ സന്ദർശിച്ച് മന്ത്രി എ കെ ശശീന്ദ്രനും പി എ മുഹമ്മദ് റിയാസും. കേരളത്തിന്റെ മഹാനായ എഴുത്തുകാരനാണ് എം ടി വാസുദേവൻ നായർ. സാഹിത്യ മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകാനും വഴിത്തിരിവ് സൃഷ്ടിക്കാനും ശ്രമിച്ചിട്ടുള്ളയാളാണ് എം ടി. ഇനിയും അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ നമുക്ക് ലഭിക്കാനുണ്ട്. എംടിയെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥന അദ്ദേഹത്തെ രക്ഷിക്കുമെന്നാണ് പ്രതീക്ഷയെന്നും പൂർണ ആരോഗ്യവാനായി തിരിച്ചു വരുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയിരുന്നു. ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ്. ആരോഗ്യ സ്ഥിതിയിൽ മാറ്റം ഉണ്ടായാൽ മെഡിക്കൽ ബുള്ളറ്റിൻ വീണ്ടും ഇറക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. നേരത്തെ എംഎൻ കാരശ്ശേരി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.

Read Also: എം ടി വാസുദേവന്‍ നായരുടെ നില ഗുരുതരമായി തുടരുന്നു

കുടുംബാംഗങ്ങളുമായും ഡോക്ടർമാരുമായും സംസാരിച്ചു.സാധ്യതമായ എല്ലാ ചികിത്സയും അദ്ദേഹത്തിന് നൽകുന്നുണ്ട്. എല്ലാവിധ മെഡിക്കൽ സ്പേർട്ടും നൽകിവരികയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

ഈ മാസം 15 നാണ് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നിലവിൽ അദ്ദേഹം അബോധാവസ്ഥയിലാണ്. ഓക്സിജൻ മാസ്കിന്റെ സഹായത്തോടെയാണ് ഇപ്പോൾ ചികിത്സകൾ മുന്നോട്ട് പോകുന്നത്. ഏറ്റവും വിദഗ്ദ്ധമായ ചികിത്സയാണ് അദ്ദേഹത്തിന് നല്കുന്നതെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. കാർഡിയോളജി ഡോക്ടറായ രഘുറാം ആണ് അദ്ദേത്തെ ചികില്സിച്ചുകൊണ്ടിരുന്നത്. അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റാമെന്ന കാര്യത്തിൽ എം ടിയുടെ കുടുംബം ഇതുവരെയും നിലപാട് സ്വീകരിച്ചിട്ടില്ല.

Story Highlights : Minister AK Saseendran and Mohammad Rias visited MT Vasudevan nair at hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here