‘അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് ജനന സർട്ടിഫിക്കറ്റ് നൽകരുത്’: കടുപ്പിച്ച് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ

അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്താനായി നടപടി കടുപ്പിച്ച് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ. ബംഗ്ലാദേശിൽ നിന്നും കുടിയേറിയ വിദ്യാർഥികൾ സ്കൂളുകളിൽ പഠിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ പ്രത്യേക പരിശോധനകൾ ആരംഭിച്ചു. വിദ്യാർത്ഥികളുടെ ജനന സർട്ടിഫിക്കറ്‍റ് അടക്കം പരിശോധിച്ചു നടപടി കർശനമാക്കാൻ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ ഡെപ്യൂട്ടി കമ്മീഷണർ ഇറക്കിയ ഉത്തരവിൽ പറയുന്നു.
അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരുടെ കുട്ടികളെ കണ്ടെത്താൻ ആണ് നിർദ്ദേശം. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് ജനന സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് ഉറപ്പാക്കാനും നിർദ്ദേശം. ഈ മാസം 31 മുൻപായി പരിശോധിച്ചു റിപ്പോർട്ട് നൽകാൻ ആണ് നിർദ്ദേശം.
മുനിസിപ്പൽ സ്‌കൂളുകളിൽ പ്രവേശനം നൽകുമ്പോൾ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന് വിദ്യാഭ്യാസ വകുപ്പ് ഉചിതമായ പ്രതിരോധ നടപടികൾ സ്വീകരിക്കും. സ്‌കൂളുകളിലെ അനധികൃത ബംഗ്ലാദേശി കുടിയേറ്റ കുട്ടികളെ തിരിച്ചറിയുന്നതിന് കൃത്യമായ തിരിച്ചറിയൽ പരിശോധനകളും നടത്തണമെന്നും അഭ്യർത്ഥിക്കുന്നുവെന്ന് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.
അതേസമയം നിയമവിരുദ്ധ കുടിയേറ്റക്കാരുടെ പേരിൽ പൂർവാഞ്ചലി സമുദായത്തെ അപമാനിക്കാനും അനാദരിക്കാനുമുള്ള എംസിഡിയുടെ ഉത്തരവാണ് ഇതെന്ന് നിർദ്ദേശത്തോട് പ്രതികരിച്ച് എഎപി എംപി സഞ്ജയ് സിംഗ് പറഞ്ഞു. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ പൂർവാഞ്ചലികളെ “റോഹിങ്ക്യൻ നുഴഞ്ഞുകയറ്റക്കാർക്കും ബംഗ്ലാദേശികൾക്കും തുല്യമാക്കുകയാണെന്നും സഞ്ജയ് സിംഗ് ആരോപിച്ചു. മ്യാൻമറിൽ നിന്നുള്ള മുസ്ലീം ന്യൂനപക്ഷ വിഭാഗമാണ് റോഹിങ്ക്യകൾ.
“ഉത്തർപ്രദേശിൽ നിന്നും ബിഹാറിൽ നിന്നുമുള്ള പാവപ്പെട്ടവരെ അപമാനിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. ഈ ഉത്തരവിലൂടെ, പൂർവ്വാഞ്ചലികളെയും അവരുടെ കുട്ടികളെയും ഭീഷണിപ്പെടുത്താനും അവരുടെ കടകളും വീടുകളും ജുഗ്ഗികളിൽ ബുൾഡോസർ ചെയ്യാനും അവർ ആഗ്രഹിക്കുന്നു,” രാജ്യസഭ എംപി പറഞ്ഞു.
Story Highlights : Delhi Municipal Corporation tightens measures to find illegal Bangladeshi immigrants
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here