Advertisement

മലയാള സിനിമയ്ക്ക് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഇടുന്ന വില കുറഞ്ഞു? ഈ വര്‍ഷം സിനിമയ്ക്ക് ഒടിടി കാര്യമായി ഗുണം ചെയ്തില്ലെന്ന് വിലയിരുത്തല്‍

December 22, 2024
Google News 3 minutes Read
OTT did not do much good for malayalam movies this year

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഈ വര്‍ഷം മലയാള സിനിമയ്ക്ക് ഗുണം ചെയ്തില്ലെന്ന് വിലയിരുത്തല്‍. 200 ഓളം സിനിമകള്‍ റിലീസ് ചെയ്‌തെങ്കിലും ഒടിടിയില്‍ നിന്നും കാര്യമായ വരുമാനം ലഭിച്ചില്ല. ഇരുകൈയും നീട്ടിയാണ് മലയാള സിനിമ ഒടിടി സംസ്‌കാരത്തെ സ്വീകരിച്ചത്. ആദ്യഘട്ടത്തില്‍ മികച്ച വരുമാനം സിനിമകള്‍ക്ക് ലഭിക്കുകയും ചെയ്തു. എന്നാല്‍ നിലവില്‍ മലയാള സിനിമയ്ക് ഒടിടി പ്ലാറ്റ് ഫോമുകള്‍ ഇടുന്ന വില കുറഞ്ഞിട്ടുണ്ട്. (OTT did not do much good for malayalam movies this year)

സൂപ്പര്‍ സ്റ്റാറുകളുടെ സിനിമകള്‍പോലും തീയറ്റര്‍ വിജയം നോക്കിയാണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ നിലവില്‍ തിരഞ്ഞെടുക്കുന്നത്. തീയറ്ററിന് പുറമെ നിര്‍മാതകള്‍ക്ക് കരുതാകുമെന്ന് കരുതിയ പുത്തന്‍ സിനിമ സംസ്‌കാരം നിലവില്‍ ഗുണം ചെയുന്നില്ലെന്നാണ് വിലയിരുത്തല്‍.

Read Also: ‘മേയര്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവും; തികഞ്ഞ പരാജയം’; സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം

ഈ വര്‍ഷം ഇറങ്ങിയ പകുതിയിലേറെ മലയാളം സിനിമകള്‍ളും ഒടിടി പ്ലാറ്റ് ഫോമുകള്‍ പുറത്താണ്. ശരാശരി നിലവാരം പോലും പുലര്‍ത്താത്തതാണ് കാരണം. നിലവില്‍ തീയറ്റര്‍ കളക്ഷനെ മാത്രം ആശ്രയിച്ചാണ് മലയാള സിനിമ വ്യവസായം മുന്നോട്ട് പോകുന്നത്. സിനിമകളുടെ എണ്ണം കൂട്ടുന്നതിന് പകരം പ്രൊഡക്ഷന്‍ കോസ്റ്റ് കുറച്ച് മികച്ച സിനിമകള്‍ പുറത്തെത്തിച്ചാല്‍ മാത്രമേ ഈ വര്‍ഷം ഉണ്ടായ നഷ്ടം അടുത്തവര്‍ഷം നികത്താന്‍ ആകും. അപ്പോഴും പ്രതിസന്ധിയായി തുടരുന്നത് ഉയര്‍ന്നുനില്‍ക്കുന്ന താര പ്രതിഫലമാണ്.

Story Highlights : OTT did not do much good for malayalam movies this year

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here