ഇന്നത്തെ പ്രധാനവാര്‍ത്തകള്‍( 22.12.2024)

മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസം: നിര്‍ണായക മന്ത്രിസഭ യോഗം
മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസം ചര്‍ച്ച ചെയ്യാന്‍ നിര്‍ണായക മന്ത്രിസഭ യോഗം ചേരുന്നു. പദ്ധതിയുടെ കരട് ചര്‍ച്ചയാകും. പുനരധിവാസ കരട് പട്ടികയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് യോഗം. പട്ടികയിലെ അപാകത പരിഹരിക്കാന്‍ അടിയന്തര നടപടിയെന്ന് റവന്യുമന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കുവൈറ്റിന്റെ വിശിഷ്ടമെഡല്‍
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കുവൈറ്റിന്റെ വിശിഷ്ടമെഡല്‍. രാജ്യത്തിന് കിട്ടിയ ആദരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുവൈറ്റ് അമീറുമായും കിരീടാവകാശിയുമായും കൂടിക്കാഴ്ച നടത്തി. ഊര്‍ജ സഹകരണത്തിലടക്കം നിര്‍ണായക കരാറുകളില്‍ ഒപ്പുവെക്കും. ലേബര്‍ ക്യാമ്പുകളില്‍ തൊഴിലാളികളെ പ്രധാനമന്ത്രി സന്ദര്‍ശിച്ചു. മോദിയുടെ കുവൈറ്റ് സന്ദര്‍ശനം ഇന്ന് പൂര്‍ത്തിയാവും.
നേതൃസ്ഥാനം ലക്ഷ്യമിട്ട് ചെന്നിത്തലയും വി.ഡി. സതീശനും; കോണ്‍ഗ്രസില്‍ പുതിയ ധ്രൂവീകരണമെന്ന് സൂചന
കോണ്‍ഗ്രസില്‍ പുതിയ ധ്രുവീകരണമെന്ന് സൂചന. നേതൃസ്ഥാനം ലക്ഷ്യമിട്ട് രമേശ് ചെന്നിത്തലയും വി.ഡി. സതീശനും. മുഖ്യമന്ത്രിയാകാന്‍ രമേശ് ചെന്നിത്തലയ്ക്ക് എന്ത് അയോഗ്യതയെന്ന് കെ സുധാകരന്‍ ചോദിച്ചു. വി.ഡി. സതീശനെ വിമര്‍ശിച്ചും രമേശ് ചെന്നിത്തലയെ തലോടിയും വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. താന്‍ വിമര്‍ശനത്തിന് അതീതനല്ലെന്നും നാക്കുപിഴ സംഭവിച്ചെങ്കില്‍ പരിശോധിക്കാമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലും ആഭ്യന്തരവകുപ്പിന് രൂക്ഷ വിമര്‍ശനം
സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലും ആഭ്യന്തരവകുപ്പിന് രൂക്ഷ വിമര്‍ശനം. പൊലീസ് സ്റ്റേഷനുകളില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് പോലും നീതി ലഭിക്കുന്നില്ല. സംസ്ഥാന സെക്രട്ടറിയുടെ വൈരുദ്ധ്യാത്മക ഭൗതികവാദം അറിയണമെങ്കില്‍ പൊലീസ് സ്റ്റേഷനുകളില്‍ പോകണമെന്നാണ് പ്രതിനിധികളുടെ പരിഹാസം. തിരുവനന്തപുരം മേയര്‍ക്ക് ധിക്കാരവും ധാര്‍ഷ്യവുമാണ്. ജില്ല കമ്മിറ്റി അംഗം കരമന ഹരിക്ക് നാക്കിന് നിയന്ത്രണമില്ലെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.
അനധികൃത സ്വത്ത് സമ്പാദനത്തില്‍ എം ആര്‍ അജിത്കുമാറിനെ ആരോപണമുക്തനാക്കി വിജിലന്‍സ്
അനധികൃത സ്വത്ത് സമ്പാദനത്തില്‍ എം ആര്‍ അജിത്കുമാറിനെ ആരോപണമുക്തനാക്കി വിജിലന്‍സ്. അജിത് കുമാറിന് എതിരെ തെളിവില്ലെന്ന് കണ്ടെത്തല്‍. റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കും. അന്വേഷണം പ്രഹസനമായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിമര്‍ശിച്ചു. വിജിലന്‍സ് അന്വേഷണം ശരിയായ ദിശയില്‍ ആയിരുന്നില്ലെന്ന് പരാതിക്കാരനായ പി.വി. അന്‍വര്‍ പറഞ്ഞു.
എം.ടി. വാസുദേവന്‍ നായരുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് മെഡിക്കല്‍സംഘം
എം.ടി. വാസുദേവന്‍ നായരുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് മെഡിക്കല്‍സംഘം. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടേഴ്‌സ് അറിയിച്ചു. എം.ടി., കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നു.
Story Highlights : today’s top headlines( 22.12.2024)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here