Advertisement

1650 ദിവസമാണ് ഷൂട്ടിംഗ് ഉണ്ടായിരുന്നത്, ബറോസിലൂടെ എനിക്കാണ് മോക്ഷം കിട്ടിയിരിക്കുന്നത്: മോഹന്‍ലാല്‍

December 25, 2024
Google News 2 minutes Read
mohanlal on Barroz movie

മലയാളത്തിന്റെ മോഹന്‍ലാല്‍ സംവിധായകനായി എത്തുന്ന ആദ്യ സിനിമയ്ക്ക് തിയേറ്ററുകളില്‍ മികച്ച പ്രതികരണം. ചിത്രം ശ്രദ്ധിക്കപ്പെട്ടതിലും പ്രശംസിക്കപ്പെടുന്നതിലും മോഹന്‍ലാല്‍ മാധ്യമങ്ങളോട് സന്തോഷം പങ്കുവച്ചു. ബറോസ് തികച്ചും വേറിട്ട ഒരു ചിത്രമാണെന്ന് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന വിധത്തിലുള്ള ചിത്രമാണ് ബറോസ് എങ്കിലും ഇത് കുട്ടികള്‍ക്ക് മാത്രമുള്ളതല്ല. ഇപ്പോഴും ഉള്ളില്‍ ഒരു കുട്ടിയുടെ മനസ് സൂക്ഷിക്കുന്ന എല്ലാവര്‍ക്കും ബറോസ് ഇഷ്ടമാകുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. (mohanlal on Barroz movie)

നൂതന സംവിധാനങ്ങളോടെയാണ് ചിത്രം പുറത്തിറക്കിയതെന്നും എല്ലാവരും ചിത്രം ഈ മനസോടെ ആസ്വദിക്കണമെന്നും മോഹന്‍ലാല്‍ പറഞ്ഞു. തന്നെ സംബന്ധിച്ച് ഇതൊരു നിയോഗമാണ്. ഒരു ഭാഗ്യവുമാണ്. 1650 ദിവസങ്ങള്‍ നീണ്ട ഷൂട്ടിംഗ് പ്രക്രിയയാണ് ചിത്രത്തിനുണ്ടായിരുന്നത്. ഇതില്‍ നിന്ന് ബറോസിലൂടെ എനിക്കാണ് മോക്ഷം കിട്ടയതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Read Also: ‘ഒരു ക്ലാസ്സിക് നടൻ മാത്രമല്ല, മോഹൻലാൽ ക്ലാസ്സിക് സംവിധായകൻ കൂടിയാണ്’; മലയാളത്തിന്റെ നിധിയെന്ന് ഹരീഷ് പേരടി

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. എമ്പുരാന്‍, വൃഷഭ, തുടരും, മഹേഷ് നാരായണന്‍ ചിത്രം എന്നിവയാണ് മോഹന്‍ലാലിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകള്‍.

Story Highlights : mohanlal on Barroz movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here