Advertisement

ഒടുവിൽ ബിഗ് സ്‌ക്രീനിൽ സംവിധാനം മോഹൻലാൽ, വിസ്‍മയിപ്പിച്ചോ മലയാളത്തിന്റെ ത്രീഡി സിനിമാ കാഴ്ച്ച? ആദ്യ പ്രതികരണങ്ങൾ

December 25, 2024
Google News 3 minutes Read

അഭിനയയാത്രയിൽ 47 വർഷം തികയുമ്പോൾ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ഇന്ന് ലോകവ്യാപകമായി റിലീസ് ചെയ്യും.രാവിലെ 9.30നായിരുന്നു സിനിമയുടെ ആദ്യ പ്രദർശനം.ക്യാമറയ്ക്ക് മുൻപിലും പിൻപിലും ഒരേ സമയം മോഹൻലാൽ എന്നതാണ് ബറോസിന്റെ ഏറ്റവും വലിയ പ്രത്യേകത.ലോകമെമ്പാടുമുളള മോഹൻലാൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.

സംവിധായകനായി നടൻ മോഹൻലാലിന്റെ പേര് ആദ്യമായി സ്‍ക്രീനില്‍ തെളിഞ്ഞിരിക്കുന്നു. പ്രതീക്ഷകള്‍ക്കപ്പുറമാണ് ബറോസ് എന്നാണ് ആദ്യ ഷോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. വീണ്ടും മലയാളത്തെ വിസ്‍മയിപ്പിച്ച ത്രീഡി സിനിമാ കാഴ്ച്ചയെന്നാണ് പ്രേക്ഷകർ പറയുന്നത്.സംവിധായകനായി മോഹൻലാല്‍ അരങ്ങേറ്റം മികച്ചതാക്കിയെന്നും സിനിമ കുടുംബപ്രേക്ഷകര്‍ക്കുള്ളതാണെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു

നിരവധിപ്പേരാണ് ബറോസ് കണ്ട് സിനിമയെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ കുറിപ്പുകളുമായി എത്തുന്നത്. ആദ്യ പകുതി മികച്ചതെന്നാണ് മിക്കവരും പറയുന്നത് ബറോസിന് നേട്ടമായിരിക്കുകയാണ്. മലയാളം ഇന്നോളം കണ്ടിട്ടില്ലാത്ത ത്രീഡിയെന്നാണ് സിനിമ കണ്ടവര്‍ മിക്കവരും അഭിപ്രായപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്.

ബറോസിന്റെ റിലീസ് പാൻ ഇന്ത്യ ചിത്രമായിട്ടാണ് എന്നതും പ്രത്യേകതയാണ്. കേരളത്തില്‍ മാത്രം അഡ്വാൻസായി ഒരു കോടി രൂപയില്‍ അധികം നേടിയിരുന്നു ബറോസ്. എന്തായാലും മോഹൻലാലിന്റെ ബറോസ് മലയാള സിനിമാ ചരിത്രത്തില്‍ നാഴികക്കല്ലാകും.

മോഹൻലാല്‍ പാടുന്നുവെന്നതും ബറോസ് എന്ന ചിത്രത്തിന്റെ ആകര്‍ഷണമാണ്. മനോഹരമായ ഗാനമാണ് ചിത്രത്തിലേത് എന്നാണ് താരത്തിന്റെ ആരാധകരുടെ അഭിപ്രായവും. സംവിധായകൻ മോഹൻലാലിന്റെ ബറോസ് എന്ന സിനിമയുുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥ. നിര്‍മാണം ആന്റണി പെരുമ്പാവൂര്‍ ആണ്.

കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയാണ് ബറോസ് ഒരുക്കുന്നതെന്ന് മോഹൻലാൽ വ്യക്തമാക്കിയിട്ടുണ്ട്. ത്രീഡി സാങ്കേതിക വിദ്യയിൽ അതിനൂതനമായ ടെക്നോളജികൾ ഉപയോഗിച്ചാണ് മോഹൻലാൽ ബറോസ് ഒരുക്കുന്നത്.

Story Highlights : mohanlals barroz film first responses review

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here