Advertisement

സദയത്തിലെ സത്യനാഥൻ പഞ്ചാഗ്നിയിലെ റഷീദ് താഴ്‌വാരത്തിലെ ബാലൻ; എംടിയുടെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന മോഹൻലാൽ

December 25, 2024
Google News 1 minute Read

എം ടിയുടെ ശക്തമായ പല കഥാപാത്രങ്ങൾക്കും ജീവൻ പകർന്നത് മോഹൻലാൽ ആയിരുന്നു. സദയത്തിലെ സത്യനാഥനും പഞ്ചാഗ്നിയിലെ റഷീദും താഴ്‌വാരത്തിലെ ബാലനുമെല്ലാം ചിലതു മാത്രം. തീവ്രമായ മാനസിക സംഘർഷങ്ങളിൽപ്പെട്ട കഥാപാത്രങ്ങളായിരുന്നു അവയെല്ലാം തന്നെ.

കൊല്ലാൻ ഇനിയും നോക്കും അവൻ. ചാകാതിരിക്കാൻ കുടുംബം തകർത്തവനോടുള്ള തീരാത്ത പകയുമായി എത്തിയ താഴ്വാരത്തിലെ ബാലൻ. മലയാളസിനിമയിലെ എക്കാലത്തെയും ശക്തമായ കഥാപാത്രങ്ങളിലൊന്ന്. ബാലനായെത്തിയത് മോഹൻലാൽ. ഭരതൻ സംവിധാനം ചെയ്ത് എംടിയുടെ തൂലികയിൽ പിറന്ന താഴ്വാരം ചലച്ചിത്രരചനയിലും സംഭാഷണ ശൈലിയിലും വ്യത്യസ്തമായ അനുഭവമായി. ചലച്ചിത്ര വിദ്യാർത്ഥികൾക്ക് അത് പുതിയ പാഠമായി.

Read Also: ഒരാൾക്ക് മാത്രം ചെയ്യാൻ ധൈര്യമുള്ള സിനിമ;നിർമ്മാല്യം, എം.ടി സൃഷ്ടിച്ച കഥയുടെ ആരണക്യങ്ങൾ

വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന സദയത്തിലെ സത്യനാഥൻ . മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ ഒന്നായ ചിത്രത്തിൽ സത്യനാഥനായെത്തിയത് മോഹൻലാൽ. നെഞ്ചിടിപ്പോടെയല്ലാതെ കണ്ടു തീർക്കാൻ കഴിയില്ല ചിത്രത്തിലെ രംഗങ്ങൾ. എംടി-ഹരിഹരൻ കൂട്ടുകെട്ടിൽ പിറന്ന പഞ്ചാഗ്നി. കൊലപാതകക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ഗീതയുടെ കഥാപാത്രം ഇന്ദിരയെ ഇൻറർവ്യൂ ചെയ്യാനെത്തുന്ന പത്രപ്രവർത്തകൻ റഷീദ്. മോഹൻലാലിൻറെ അഭിനയജീവിതത്തിൻറെ തുടക്കത്തിൽ ലഭിച്ച മറ്റൊരു ശക്തമായ കഥാപാത്രം.

റാഗിംങ് പ്രമേയമാക്കിയ ചിത്രം അമൃതംഗമയ. യൌവ്വനത്തിളപ്പിൽ ചെയ്ത തെറ്റ് ജീവിതം മുഴുവൻ വേട്ടയാടുന്ന ഒരു ഡോ.ഹരിദാസ്, ഐവി ശശി സംവിധാനം ചെയ്ത രംഗത്തിലെ അപ്പുണ്ണിയെന്ന കഥകളിക്കാരൻ. നടനവൈഭവത്തിന്റെ വ്യത്യസ്തതലങ്ങളിലേക്ക് അഭിനേതാവിനെ കൈപിടിച്ചുനടത്തുന്ന കഥയും കഥാപാത്രങ്ങളും. എംടിയുടെ ഏറ്റവും ശക്തമായ കഥാപാത്രങ്ങൾക്ക് ജീവൻപകരാൻ കഴിഞ്ഞതിൻറെ ആനന്ദം നടനും അതിന് സാക്ഷിയാകാൻ കഴിഞ്ഞതിൻറെ സന്തോഷം പ്രേക്ഷകർക്കും.

Story Highlights : MT Vasudevan Nair-Mohanlal Movies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here