2 ഭർത്താക്കന്മാർ, 2 താലി; ഒരേസമയം രണ്ടു പുരുഷന്മാരെ വിവാഹം കഴിച്ച് യുപി സ്വദേശിനി

യുപിയിൽ ഒരേസമയം രണ്ടു പുരുഷന്മാരെ വിവാഹം കഴിച്ച് യുവതി. കഴിഞ്ഞ ദിവസം യുപിയിലെ ഡിയോറയില്‍ നിന്നും ഒരു യുവതി തന്‍റെ രണ്ട് ഭര്‍ത്താക്കന്മാരോടൊപ്പം നില്‍ക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
ഡിയോറിയ സ്വദേശിയായ യുവതി ഹിന്ദു വിവാഹ നിയമങ്ങളെ മറികടന്ന് ഒരേ സമയം രണ്ട് പുരുഷന്മാരെ വിവാഹം കഴിച്ചു. ഒപ്പം തനിക്ക് രണ്ട് വിവാഹങ്ങളിലുമായി രണ്ട് താലിയുണ്ടെന്നും തന്‍റെ രണ്ട് ഭർത്താക്കന്മാരോടും ഒപ്പം ഒരേ വീട്ടിലാണ് താമസിക്കുന്നതെന്നും അവര്‍ വിഡിയോയില്‍ പറഞ്ഞു.
വീഡിയോയില്‍ സിന്ദുരമണിഞ്ഞ് രണ്ട് ഭര്‍ത്താക്കന്മാര്‍ക്കും നടുവിലായാണ് യുവതി ഇരിക്കുന്നത്. രണ്ട് പേരും തന്‍റെ ഭര്‍ത്താക്കന്മാരാണെന്ന് പറഞ്ഞ യുവതി തങ്ങൾ മൂന്ന് പേരും ഒരു വീട്ടിലാണ് താമസിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. രണ്ട് ഭര്‍ത്താക്കന്മാരുടെതാണോ രണ്ട് താലികൾ എന്ന് വിഡിയോ ചിത്രീകരിക്കുന്നയാള്‍ ചോദിക്കുമ്പോള്‍ അതെയെന്നാണ് അവരുടെ ഉത്തരം.
രണ്ട് പേരുമൊത്തുള്ള ജീവിതത്തെ കുറിച്ച് ചോദിക്കുമ്പോള്‍ തങ്ങള്‍ എല്ലാ കാര്യങ്ങളും ഒരുമിച്ചാണ് ചെയ്യുന്നതെന്നായിരുന്നു അവരുടെ ഉത്തരം. സോഷ്യൽ മീഡിയയിൽ ചിലര്‍ യുവതിക്ക് പിന്തുണയുമായെത്തിയപ്പോള്‍ മറ്റ് ചിലര്‍ രൂക്ഷ വിമര്‍ശനവുമായി മുന്നോട്ട് വന്നു. സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടാനുള്ള ശ്രമം മാത്രമാണിതൊക്കെ എന്നായിരുന്നു ചിലര്‍ എഴുതിയത്. അവര്‍ പുരുഷാധിപത്യത്തെ എതിര്‍ക്കുന്ന ധീരയായ സ്ത്രീയാണെന്നായിരുന്നു മറ്റ് ചില കുറിപ്പുകള്‍.
Story Highlights : social media shocked by polygamy of woman from up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here