ചോദ്യ പേപ്പർ ചോർച്ച; എം ഷുഹൈബിനെ കണ്ടെത്താൻ അന്വേഷണ സംഘം; മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 31ന് പരിഗണിക്കും

ചോദ്യ പേപ്പർ ചോർച്ചയിൽ അന്വേഷണം ഊർജിതമാക്കി ക്രൈം ബ്രാഞ്ച്. ഒളിവിൽ കഴിയുന്ന എം എസ് സൊലൂഷൻസ് സിഇഒ എം ഷുഹൈബിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ഷുഹൈബിനായി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
എം എസ് സൊല്യൂഷൻസിനെ കൂടാതെ മറ്റ് സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങൾക്കും ചോദ്യപേപ്പർ ചോർച്ചയിൽ പങ്കുണ്ടോയെന്ന് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 31നാണ് കോടതി പരിഗണിക്കുക. ഷുഹൈബിന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളുടെ വിശദാംശങ്ങൾ തേടി ക്രൈംബ്രാഞ്ച്. വാട്സാപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൌണ്ടുകളുടെ വിവരങ്ങൾ തേടി മാതൃകമ്പനിയായ മെറ്റയെ അന്വേഷണ സംഘം സമീപിച്ചു. സോഷ്യൽമീഡിയാ അക്കൗണ്ടിനായി ഉപയോഗിച്ച ഡിവൈസിന്റെ ഐ പി അഡ്രസ് അറിയിക്കാനും നിർദേശം നൽകി.
Read Also: മുനമ്പം ഭൂമി തർക്കം; നിലപാട് വ്യക്തമാക്കാൻ സിപിഐഎം; ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും
വാട്സ്ആപ്പ് വഴി ചോദ്യ പേപ്പർ കിട്ടിയെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് നീക്കം. ഫോണിൽ നിന്നും വാട്സ്ആപ്പ് അക്കൗണ്ടുൾപ്പെടെ ഷുഹൈബ് നീക്കം ചെയ്തിരുന്നു. ശുഹൈബിനായി ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ക്രൈംബ്രാഞ്ചിനു മുന്നിൽ ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ശുഹൈബ് ഹാജരായിരുന്നില്ല.പിന്നാലെയാണ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയത്.
Story Highlights : Investigation team to find M Shuhaib in Question paper leak case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here