Advertisement

‘തൃശൂർ മേയർക്ക് ചോറ് ഇവിടെയും കൂറ് അവിടെയും; BJPക്ക് വേണ്ടി ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചു’; വി എസ് സുനിൽകുമാർ

December 27, 2024
Google News 2 minutes Read

തൃശൂർ മേയർ എംകെ വർ​ഗീസിനെതിരെ രൂക്ഷ വിമർനവുമായി വിഎസ് സുനിൽകുമാർ. ബിജെപിയിൽ നിന്ന് കേക്ക് വാങ്ങിയത് യാദൃശ്ചികമല്ലെന്നും തൃശൂർ മേയർക്ക് ചോറ് ഇവിടെയും കൂറ് അവിടെയുമാണെന്നും വിഎസ് സുനിൽകുമാർ പറഞ്ഞു. ലോക് സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി ഒളിഞ്ഞും തെളിഞ്ഞും മേയർ പ്രവർത്തിച്ചതാണെന്ന് വി എസ് സുനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി സംസ്ഥാന പ്രസിഡന്റിൽ നിന്ന് കേക്ക് സ്വീകരിച്ചത് തീർത്തും നിഷ്കളങ്കമല്ലെന്ന് വിഎസ് സുനിൽകുമാർ പറഞ്ഞു. എൽഡിഎഫ് മേയർ ആയിരിക്കുമ്പോൾ മുന്നണിയുടെ രാഷ്ട്രീയത്തോട് കൂറ് പുലർത്തണം. അതുണ്ടാകുന്നില്ലെന്നും സിപിഐ നിലപാട് അന്നും ഇന്നും വ്യക്തമാണെന്ന് വിഎസ് സുനിൽകുമാർ. ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ട് നേരിട്ടും പരോക്ഷമായും പ്രവർത്തിച്ചു. കേക്ക് കൊടുത്തതിൽ കുറ്റം പറയുന്നില്ല. എന്നാൽ തൃശൂർ മേയർക്ക് മാത്രം കേക്ക് കൊണ്ടു പോയി കൊടുക്കുന്നത് വഴിതെറ്റി വന്നതല്ലെന്ന് സുനിൽകുമാർ പറയുന്നു. ഇതിൽ അത്ഭുതം തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായുള്ള ഭൂമി ഏറ്റെടുക്കൽ; എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി

ബിജെപിയുടെ സ്നേഹ സന്ദേശ യാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എംകെ വർഗീസിനെ സന്ദർശിച്ച് കേക്ക് കൈമാറിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് വിഎസ് സുനിൽകുമാർ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. അതേസമയം തൃശൂരിൽ സിപിഐ നേതാവ് വി എസ് സുനിൽകുമാറിന് മറുപടി പറയാൻ മേയർ എം കെ വർഗീസ് വാർത്താസമ്മേളനം വിളിച്ചു. മേയർക്ക് ബിജെപിയോടാണ് കൂറെന്ന വി എസ് സുനിൽകുമാറിന്റെ പ്രതികരണത്തിലാണ് മറുപടി പറയുക. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിലാണ് സിപിഐ മേയർക്കെതിരെ രം​ഗത്തെത്തിയിരുന്നു.

Story Highlights : VS Sunilkumar against Thrissur Mayor MK Varghese

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here