പാലക്കാട് കമിതാക്കൾ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കിടപ്പുമുറിയിൽ

പാലക്കാട് ആലത്തൂർ വെങ്ങന്നുരിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. വാലിപറമ്പ് ആലിയക്കുളമ്പ് ഉണ്ണികൃഷ്ണന്റെ മകൾ ഉപന്യ (18), കുത്തന്നൂർ ചിമ്പുകാട് മരോണിവീട്ടിൽ കണ്ണന്റെ മകൻ സുകിൻ (23) എന്നിവരാണ് മരിച്ചത്.
പെൺകുട്ടിയുടെ വെങ്ങന്നൂരിലെ വീട്ടിലാണ് ഇരുവരെയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വീടിനടുത്തുള്ള ക്ഷേത്രത്തിൽ ഉത്സവത്തിനു പോയ സഹോദരൻ രാത്രി തിരിച്ചെത്തിയപ്പോഴാണ് മരണവിവരം അറിഞ്ഞത്. യുവതിയുടെ അച്ഛനും അമ്മയും വീട്ടിൽ ഇല്ലായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ആലത്തൂർ പൊലീസ് പറഞ്ഞു.
Story Highlights : alathur couple found dead
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here