Advertisement

‘ജില്ലാ കമ്മിറ്റി അംഗങ്ങൾ സംഘടനാ ജോലികൾ ചെയ്തില്ല’; CPIM പത്തനംതിട്ട ജില്ലാ കമ്മിറ്റിക്കെതിരെ എം വി ഗോവിന്ദൻ

December 29, 2024
Google News 2 minutes Read
MV Govindan responds to criticism against Kodi Suni's parole

സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ ജില്ലാ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ലോക്സഭ തിരഞ്ഞെടുപ്പിൽ പോലും ജില്ലാ കമ്മിറ്റി അംഗങ്ങൾ സംഘടനാ ജോലികൾ ചെയ്തില്ലെന്നാണ് വിമർശനം. എഡിഎം ആയിരുന്ന കെ നവീൻ ബാബുവിന്റെ മരണത്തിൽ സിഐടിയു നേതാവ് മലയാലപ്പുഴ മോഹനന് എതിരെയും വിമർശനം ഉയർന്നു. ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ തമ്മിൽ വാക്കേറ്റം ഉണ്ടായി.

പൊതു ചർച്ചയ്ക്ക് മറുപടി പറയവേ ജില്ലാ നേതൃത്വത്തെ കടന്നാക്രമിക്കുകയായിരുന്നു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ലോകസഭാ തിരഞ്ഞെടുപ്പ് സമയത്ത് പോലും ജില്ലാ കമ്മിറ്റി അംഗങ്ങൾ സംഘടനാ ജോലികൾ ചെയ്തില്ല എന്ന സംസ്ഥാന സെക്രട്ടറിയുടെ ഗുരുതര വിമർശനം. പാർട്ടിയുടെ പരിശോധനയിൽ ഇത് ബോധ്യമായി. പാർട്ടിയുടെ പരമ്പരാഗത വോട്ടുകൾ കുറയുന്നത് ബിജെപി വോട്ട് വർദ്ധനവാക്കുന്നു എന്നത് പരിഗണിക്കണമെന്ന് കൂടി സംസ്ഥാന സെക്രട്ടറി ജില്ലാ സമ്മേളനത്തിന്റെ മറുപടിക്കിടെ തുറന്നടിച്ചു. ചർച്ചകൾ പുറത്തുവരും എന്നു കരുതി മിണ്ടാതിരിക്കാൻ കഴിയില്ലെന്ന് എം വി ഗോവിന്ദൻ തുടർന്നു.

Read Also: ‘നേതൃസ്ഥാനത്ത് കൂടുതലും അടൂരിൽ നിന്ന് ഉള്ളവർ’; CPIM പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ ചർച്ചയ്ക്കിടെ ബഹളം

എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ പാർട്ടി ആ കുടുംബത്തിനൊപ്പം എന്നു പറഞ്ഞ സംസ്ഥാന സെക്രട്ടറി സിഐടിയു നേതാവ് മലയാലപ്പുഴ മോഹനനെ അഭിപ്രായം പറയാൻ ആരാണ് ചുമതലപ്പെടുത്തിയത് എന്ന് ചോദിച്ചു. മോഹനൻ സിപിഐ ആണ് എന്നാണ് ആദ്യം കരുതിയത് നന്നായിരുന്നു എം വി ഗോവിന്ദന്റെ പരിഹാസം. സമ്മേളനത്തിന്റെ പൊതു ചർച്ചയ്ക്കിടെ അടൂരിലെ ആളുകൾക്ക് പാർട്ടിയിൽ കൂടുതൽ നേതൃസ്ഥാനങ്ങൾ നൽകുന്നു എന്ന പ്രതിനിധികളുടെ വിമർശനം ബഹളത്തിനിടയാക്കി. പ്രസീഡിയം ഇടപെട്ടാണ് പിന്നീട് ബഹളം അവസാനിപ്പിച്ചത്. നാളെയാണ് ജില്ലാ കമ്മിറ്റിയുടെയും പുതിയ സെക്രട്ടറിയുടെയും തിരഞ്ഞെടുപ്പ്; വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക.

Story Highlights : MV Govindan against CPIM Pathanamthitta District Committee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here