വീണുകിട്ടിയ 5000 രൂപ ഉടമസ്ഥനെ തിരിച്ചേൽപ്പിച്ചു മാതൃകയായി വിദ്യാർഥികൾ; ആദരിച്ച് സ്കൂൾ

വീണുകിട്ടിയ 5000 രൂപ ഉടമസ്ഥനെ തിരിച്ചേൽപ്പിച്ചു മാതൃകയായി വിദ്യാർഥികൾ. മലപ്പുറം കല്പകഞ്ചേരി കല്ലിങ്ങൽപറമ്പ് എം എസ് എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ നിഹാൽ, ഫറാഷ് എന്നിവരാണ് പണം ഉടമസ്ഥനെ തിരികെ ഏൽപ്പിച്ചത്. മാതൃകാ പ്രവർത്തനം കാഴ്ചവച്ച ഇരു വിദ്യാർത്ഥികളെയും എം എസ് എം ഹയർ സെക്കൻഡറി സ്കൂളിലെ അസംബ്ലിയിൽ വച്ച് ഹെഡ്മാസ്റ്റർ എൻ അബ്ദുൽ വഹാബ് ഉപഹാരം നൽകി ആദരിച്ചു.
പൂന്തോട്ടപ്പടി കനറാ ബാങ്കിന് പരിസരത്തുനിന്നാണ് കുട്ടികൾക്ക് പണം വീണുകിട്ടിയത്. തുടർന്ന് പണം നഷ്ടപ്പെട്ട ഉടമസ്ഥനെ കണ്ടെത്തി പണം കനറാ ബാങ്ക് ജീവനക്കാരുടെ മുമ്പിൽ വെച്ച് തിരികെ ഏൽപ്പിക്കുകയും ചെയ്തു.
Story Highlights : Students set an example by returning lost Rs 5000 to the owner
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here