Advertisement

ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നു; ജീവിതസഖിയാകുന്നത് പ്രധാനമന്ത്രി പ്രശംസിച്ച കര്‍ണാട്ടിക് സംഗീതജ്ഞ

January 1, 2025
Google News 2 minutes Read

ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നു. ചെന്നൈയിൽ നിന്നുള്ള പ്രശസ്ത ക്ലാസിക്കൽ ഗായിക ശിവശ്രീ സ്കന്ദപ്രസാദാണ് വധു. എന്നാല്‍ വിവാഹത്തെക്കുറിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല. മാർച്ചിൽ ബെംഗളൂരുവിൽ വെച്ച് ഇരുവരും വിവാഹിതരാകുമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നുണ്ട്.

ആരാണ് ശിവശ്രീ സ്കന്ദപ്രസാദ്?

പ്രശസ്തയായ യുവ കർണാടിക് സംഗീതജ്ഞയാണ് ശിവശ്രീ. ശാസ്ത്ര സർവകലാശാലയിൽ നിന്ന് ബയോ എഞ്ചിനീയറിംഗിൽ ബിരുദധാരിയാണ്. ചെന്നൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ഭരതനാട്യത്തിൽ എംഎ ബിരുദം നേടിയിട്ടുണ്ട്. കൂടാതെ, മദ്രാസ് സംസ്‌കൃത കോളജിൽ നിന്ന് സംസ്‌കൃതത്തിൽ എംഎ ബിരുദവും നേടി.

കർണാടിക് സംഗീതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശിവശ്രീ ഇന്ത്യയിലും വിദേശത്തുമായി നിരവധി സംഗീതപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ: ഭാഗം 1 എന്ന ചിത്രത്തിലെ ഹെൽഹേ നീനു എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ശിവശ്രീ സിനിമയിലെ പിന്നണി ഗാനരംഗത്തേക്ക് കടന്നത്.

2014 ൽ ശിവശ്രീ പാടി റെക്കോർഡ് ചെയ്ത ഗാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ ലഭിച്ചിരുന്നു. അവർ കന്നഡ ഭക്തിഗാനമായ ‘പൂജിസലന്ദേ ഹൂഗല തണ്ടേ’ ആലപിക്കുകയും അത് തന്റെ യൂട്യൂബ് ചാനലിൽ ഷെയർ ചെയ്യുകയുമായിരുന്നു. ഇതാണ് മോദിയുടെ പ്രശംസ നേടിയത്.

“ശിവശ്രീ സ്കന്ദപ്രസാദിന്റെ കന്നഡയിലെ ഈ അവതരണം പ്രഭു ശ്രീരാമനോടുള്ള ഭക്തിയുടെ ആത്മാവിനെ മനോഹരമായി ഉയർത്തിക്കാട്ടുന്നു. അത്തരം ശ്രമങ്ങൾ നമ്മുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിൽ വളരെയധികം സഹായിക്കുന്നു,” -വീഡിയോയെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

Story Highlights : Who is Sivasri Skandaprasad, the rumoured fiancé of BJP MP Tejasvi Surya?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here