ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: അവസാന ടെസ്റ്റ് മത്സരം ഇന്ത്യക്ക് ജയിച്ചേ തീരൂ

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായുള്ള ടെസ്റ്റ് മത്സരങ്ങളുടെ അവസാനത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ത്യയും ഓസ്ട്രേലിയയും അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനായി വെള്ളിയാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മണിക്ക് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലിറങ്ങും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ബോക്സിംഗ് ഡേ ടെസ്റ്റില്‍ 184 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യക്ക് അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് വിജയിച്ചേ തീരു എന്ന നിലയിലാണ്. അവസാന ടെസ്റ്റില്‍ വിജയിക്കാനായാല്‍ 2-2ന് സമനിലയിലയില്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്താനാകും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടണമെങ്കില്‍ ഇന്ത്യക്ക് സിഡ്നിയിലെ അവസാന മത്സരം ജയിക്കണം. നാലാം ടെസ്റ്റിലെ വിജയത്തോടെ ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തിയിരിക്കുകയാണ്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ചാം ടെസ്റ്റ് ജനുവരി മൂന്നിന് ആരംഭിക്കും. ജനുവരി ഏഴിന് അവസാനിക്കും.
Story Highlights: India vs Australia final test match in Border-Gavaskar Trophy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here