മുണ്ടക്കൈ ദുരന്തം: പുനരധിവാസത്തിനുള്ള ആദ്യഘട്ട പട്ടിക ജനുവരി 15ന് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി കെ രാജന്‍

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസത്തിനുള്ള ആദ്യ ഘട്ട പട്ടിക ജനുവരി 15ന് പ്രസിദ്ധീകരിക്കും. ഫെബ്രുവരി 10ന് രണ്ടാം ഘട്ട ലിസ്റ്റും പുറത്തിറക്കും. അഞ്ചു സെന്റ്, 10 സെന്റ് വിവേചനം എന്ന പരാതിയില്‍ ദുരന്തബാധിതരുടെ നിലപാട് കൂടി പരിഗണിക്കുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. ഇതുവരെ കണ്ടെത്താനാകാത്തവരുടെ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാനും നടപടി ഉണ്ടാകും. (minister k rajan on Mundakkai chooralamala rehabilitation)
ചൂരല്‍മല മുണ്ടക്കൈ പുനരധിവാസ നടപടികള്‍ക്ക് വേഗം വയ്ക്കുകയാണ്. ഇന്നലെ പാക്കേജ് പ്രഖ്യാപിച്ചതിനുശേഷം ഇന്ന് റവന്യൂ മന്ത്രി കെ രാജന്‍ കല്‍പ്പറ്റയില്‍ എത്തി ഉദ്യോഗസ്ഥ തല യോഗം ചേര്‍ന്നു. കിഫ്‌കോണ്‍, ഊരാളുങ്കല്‍ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കണം. ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. 10 സെന്റ്, 5 സെന്റ് വിവേചനം സംബന്ധിച്ച് പരാതിയില്‍ ദുരന്തബാധിതരുടെ ആശങ്ക മാറ്റും. ആദ്യഘട്ട ഗുണഭോക്തൃ പട്ടിക ജനുവരി 15നും രണ്ടാംഘട്ടം ഫെബ്രുവരി 10നും പ്രസിദ്ധീകരിക്കും. ഇതുവരെയുള്ള മരണസംഖ്യ 263 ആണ്. ഇതില്‍ 96 പേരെ തിരിച്ചറിഞ്ഞത് ഡിഎന്‍എ പരിശോധനയിലൂടെയാണ് . കാണാതായവരുടെ മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
പുനരധിവാസത്തിന് ഐഎഎസ് റാങ്കിലുള്ള സ്‌പെഷ്യല്‍ ഓഫീസറെ നാളെത്തന്നെ നിയമിക്കും. എല്‍സ്റ്റണ്‍ , നെടുമ്പാല എസ്റ്റേറ്റുകളില്‍ വിവിധതരത്തിലുള്ള സര്‍വ്വേകളുടെ പൂര്‍ത്തീകരണം 20 ദിവസത്തിനകം സാധ്യമാക്കും. ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതിത്താള്ളാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ദുരന്തബാധിതരുടെ അതിജീവനത്തിനായി പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും കെ രാജന്‍ വ്യക്തമാക്കി. എല്‍സ്റ്റണ്‍ എസ്റ്റേറ്റിലും മന്ത്രി സന്ദര്‍ശിച്ചു.
Story Highlights : minister k rajan on Mundakkai chooralamala rehabilitation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here