സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ പ്രതിഷേധം: രണ്ട് സ്‌കൂളുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക്

സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ പ്രതിഷേധത്തില്‍ രണ്ട് സ്‌കൂളുകള്‍ക്കെതിരെ നടപടി. തിരുനാവായ നാവ മുകുന്ദ, കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളുകളെ ഒരു വര്‍ഷത്തേക്ക് വിലക്കി. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിഭ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ( Protest at state school sports fair Two schools banned for one year)
സ്‌കൂള്‍ മേളകള്‍ അലങ്കോലപ്പെടുത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ച ഇല്ലാത്ത നടപടി വേണമെന്നാണ് വിദ്യാഭ്യാസ നിലപാട്. ഇതോടെയാണ് നാവാമുകുന്ദ, മാര്‍ ബേസില്‍ സ്‌കൂളുകളെ ഒരു വര്‍ഷത്തേക്ക് വിലക്കിയത്. ഇക്കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കായികമേള സമാപന സമ്മേളനത്തിലെ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ മൂന്നംഗ സമിതിയെ വിദ്യാഭ്യാസ വകുപ്പ് ചുമതല പെടുത്തിയിരുന്നു.
ഈ കമ്മറ്റിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് പുതിയ നടപടി. മേളകള്‍ അലങ്കോലപ്പെടുത്തുന്ന സ്‌കൂളുകളെ വരും വര്‍ഷങ്ങളില്‍ വിലക്കും. സ്‌കൂള്‍ കായികോത്സവത്തിലും കലോത്സവത്തിലും ഇത് ബാധകമായിരിക്കും. സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചായിരിക്കും ഇക്കുറി കലോത്സവം നടത്തിപ്പും.
Story Highlights : Protest at state school sports fair Two schools banned for one year
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here