Advertisement

മദ്യപിച്ചെത്തി മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ വെട്ടിക്കൊലപ്പെടുത്തി മാതാവ്; മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി

January 3, 2025
Google News 2 minutes Read

കര്‍ണാടകയിലെ ബെലഗാവിയില്‍ മകളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയ മാതാവ് അറസ്റ്റില്‍. ബെലഗാവി ജില്ലയിലെ ചിക്കോടിക്ക് സമീപമുള്ള ഉമറാണി ഗ്രാമത്തിലാണ് സംഭവം. മകളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച ശ്രീമന്ത ഇറ്റ്‌നാലെ എന്നയാളെയാണ് ഭാര്യ സാവിത്രി കൊലപ്പെടുത്തിയത്.

മദ്യപാനിയായിരുന്ന പ്രതി ഭാര്യയുമായി നിരന്തരം വഴക്കിടാറുണ്ടെന്ന് പൊലീസ് പറയുന്നു. മദ്യത്തിനും ബൈക്ക് വാങ്ങാനുമുള്ള പണം ഇയാള്‍ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. പണം സമ്പാദിക്കുന്നതിനായി ശ്രീമന്ത തന്റെ ഭാര്യയെ മറ്റുള്ളവരുടെ കൂടെ കിടക്ക പങ്കിടാനും നിര്‍ബന്ധിച്ചു .

സാവിത്രിയും ശ്രീമന്തിനും രണ്ട് പെൺമക്കളാണുള്ളത്. പതിവായി മദ്യപിച്ച് വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കുന്ന ഭർത്താവിനോട് സാവിത്രി അടുപ്പം കാണിച്ചിരുന്നില്ല. ഇതോടെയാണ് ശ്രീമന്ത് മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. മകളെ ഭർത്താവ് ഉപദ്രവിക്കുന്നത് കണ്ട സാവിത്രി ഇയാളെ തടഞ്ഞു. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.

തുടർന്ന് രാത്രി കിടന്നുറങ്ങുകയായിരുന്ന ശ്രീമന്തിനെ സാവിത്രി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ശ്രീമന്ത്തിന്‍റെ മുഖം കല്ലുകൊണ്ട് ഇടിച്ച് ചതച്ചു. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി ഇയാളുടെ മൃതദേഹം വെട്ടിനുറുക്കി സമീപത്തെ പറമ്പിൽ തള്ളിയെന്നും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ സാവിത്രി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.

Story Highlights : man attempts to rape daughter wife hacks him to death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here