ചിരിച്ചുല്ലസിച്ച് മോഹന്‍ലാലും കൂട്ടരും; ‘തുടരും’ ബിഹൈന്‍ഡ് ദി സീന്‍സ് വീഡിയോ പുറത്ത്

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയില്‍ കാത്തിരിക്കുന്ന ‘തുടരും’ എന്ന തരുണ്‍ മൂര്‍ത്തി – മോഹന്‍ലാല്‍ ചിത്രത്തിന്റെ ബിഹൈന്‍ഡ് ദി സീന്‍സ് വീഡിയോ പുറത്തു വിട്ടു. ബിഹൈന്‍ഡ് ദി ലാഫ്‌സ് എന്ന പേരില്‍ രജപുത്ര വിഷ്വല്‍ മീഡിയയുടെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.
വീഡിയോയില്‍ ഷൂട്ടിങ് സെറ്റില്‍ പ്രൊഡക്ഷന്‍ ക്രൂവിന്റെ രസകരമായ മുഹൂര്‍ത്തങ്ങളും തമാശകളും നിറഞ്ഞ ഫുട്ടേജുകള്‍ കാണാം. ഒപ്പം സെറ്റില്‍ സഹപ്രവര്‍ത്തകര്‍ക്ക് ഭക്ഷണം വിളമ്പിയും തമാശ പറയുകയും ചെയ്യുന്ന മോഹന്‍ലാലിന്റെ ദൃശ്യങ്ങളുമുണ്ട്. മോഹന്‍ലാലിനെ കൂടാതെ ശോഭന, ബിനു പപ്പു, ചിപ്പി തുടങ്ങിയ താരങ്ങളും വീഡിയോയിലുണ്ട്. ഒരു മിനുട്ട് ദൈര്‍ഘ്യം ഉള്ള വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.
മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് ജോഡികളായ മോഹന്‍ലാലും ശോഭനയും 16 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് തുടരും എന്ന ചിത്രത്തിന്റെ വലിയ പ്രത്യേകത. കൂടാതെ ഏറെ കാലത്തിനു ശേഷം മോഹന്‍ലാല്‍ ഒരു നവാഗത സംവിധായകന്റെ ചിത്രത്തില്‍ വേഷമിടുന്നു എന്നതും ‘തുടരും’ മുന്നോട്ട് വെക്കുന്ന പ്രതീക്ഷയാണ്. ഒരു ഫീല്‍ഗുഡ് ഡ്രാമയായിരിക്കും ‘തുടരും’എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം, മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ് കാത്തിരിക്കുന്നത്.
Story Highlights : Thudarum movie behind scene
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here