അജിത്ത് ചിത്രം ഗുഡ് ബാഡ് അഗ്ലി ഏപ്രിൽ 10 ന്

അജിത്ത് കുമാറിന്റെ വിടാമുയർച്ചിയുടെ റിലീസ് വീണ്ടും മാറ്റി വെച്ചതിൽ നിരാശരായിരുന്ന അജിത്ത് ആരാധകർക്ക് ചെറുതല്ലാത്തൊരു ആശ്വാസ വാർത്ത, സൂപ്പർഹിറ്റ് ചിത്രം മാർക്ക് ആന്റണിക്ക് ശേഷം, ആദിക്ക് രവിചന്ദ്രൻ അജിത്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഗുഡ് ബാഡ് അഗ്ലിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നു. ഏപ്രിൽ 10 ന് വേൾഡ് വൈഡ് ആയി ചിത്രം റിലീസ് ചെയ്യും എന്നാണ് സംവിധായകൻ ട്വിറ്റർ പേജിലൂടെ അറിയിച്ചിരിക്കുന്നത്.
ഗ്യാങ്‌സ്റ്റർ ലുക്കിലുള്ള അജിത്തിന്റെ പോസ്റ്ററിനൊപ്പം ആണ് റിലീസ് തീയതി പ്രഖ്യാപനം. ആക്ഷൻ കോമഡി ഗണത്തിലാണ് ഗുഡ് ബാഡ് അഗ്ലി ഒരുക്കിയിരിക്കുന്നത്. ഗുഡ് ബാഡ് അഗ്ലിയുടെ ചൈതികരണത്തിനിടയിൽ ലീക്ക് ആയ സ്റ്റില്ലുകളും വിഡിയോസും സാമൂഹ്യ മാധ്യമങ്ങളിൽ വൻ വൈറൽ ആയിരുന്നു. അജിത്തിനോടൊപ്പം തൃഷയും ചിത്രത്തിലുണ്ടാകും എന്ന് റിപോർട്ടുകൾ ഉണ്ട്. വിദാമുയർച്ചിയിലും തൃഷ തന്നെയാണ് നായിക. മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചി പൊങ്കലിന് റിലീസിനെത്തും എന്ന് പ്രഖ്യാപിച്ചിരുന്നു എങ്കിലും പുറത്തു വിടാത്ത കാരണങ്ങൾ കൊണ്ട് റിലീസ് മാറ്റി വെക്കുകയുണ്ടായി. ഇതിനെ തുടർന്ന് ആരാധകർ ലൈക്ക പ്രൊഡക്ഷൻസിന്റെ സോഷ്യൽ മീഡിയ പേജുകളുടെ പോസ്റ്റുകൾക്ക് കീഴിൽ വലിയ രീതിയിൽ പ്രതിഷേധമറിയിച്ചിരുന്നു.
Story Highlights :അജിത്ത് ചിത്രം ഗുഡ് ബാഡ് അഗ്ലി ഏപ്രിൽ 25 ന്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here