‘ജൂനിയേഴ്സിന് കൂടുതൽ പ്രാധാന്യം നൽകുന്നു’; സിപിഐഎം നേതൃത്വത്തോട് അതൃപ്തിയുമായി മുതിർന്ന നേതാവ് സുരേഷ് കുറുപ്പ്

സിപിഐഎം നേതൃത്വത്തോട് കടുത്ത അതൃപ്തിയുമായി കോട്ടയത്തെ മുതിർന്ന നേതാവ് സുരേഷ് കുറുപ്പ്. ജൂനിയർ ആയിട്ടുള്ളവർക്ക് പാർട്ടി കൂടുതൽ പ്രാധാന്യം നൽകുന്നെന്നാണ് പരാതി. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് സുരേഷ് കുറുപ്പ് പറയുന്നത്. ജില്ലാ സമ്മേളനത്തിന്റെ അവസാന ദിവസം പങ്കെടുക്കാതിരുന്നത് അതൃപ്തിയെ തുടർന്നാണെന്നും റിപ്പോർട്ടുകൾ ഉണ്ട് എന്നാൽ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്ക് സിപിഐഎം നേത്രുത്വം തയ്യാറായില്ല.
ഇന്നലെ ജില്ലാ കമ്മിറ്റിയിൽ നിന്നും സുരേഷ് കുറുപ്പിനെ ഒഴിവാക്കിയപ്പോൾ ജില്ലാ സെക്രട്ടറി പറഞ്ഞ വിശദീകരണം ആണിത്. എന്നാല് ഇതൊന്നും സുരേഷ് കുറുപ്പ് ശരി വെക്കുന്നില്ല. തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും 3 വർഷം മുമ്പ് താൻ നൽകിയ കത്ത് പരിഗണിച്ചാണ് ഇപ്പോൾ പുറത്താക്കിയത് എന്നുമാണ് കുറുപ്പ് പറയുന്നത്. കൂടാതെ പാർട്ടിയുടെ നിലപാടുകളിൽ കടുത്ത അതൃപ്തിയും സുരേഷ് കുറുപ്പിനുണ്ട്. മുതിർന്ന നേതാവ് ആയിട്ടും തന്നെ പാർട്ടി കാര്യമായി പരിഗണിക്കുന്നില്ല. പുതിയ ആളുകൾക്ക് അമിത പരിഗണന നൽകുന്നു. ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നും കുറുപ്പ് പറഞ്ഞ് വെക്കുന്നു. ജില്ലാ സമ്മേളനത്തിൻ്റെ അവസാന ദിവസം പങ്കെടുക്കാതെ ഇരുന്നത് അതൃപ്തി കൊണ്ടാണെന്നും ഇതിൽ നിന്നും വ്യക്തം. സംഘടന പ്രവർത്തനത്തിൽ സജീവമാകുന്നില്ലെന്ന എന്ന വിമർശനമാണ് പാർട്ടിക്കുള്ളിൽ ഉള്ളത്.
എന്നാൽ സുരേഷ് കുറുപ്പിൻ്റെ അതൃപ്തിയിൽ കൂടുതൽ പ്രതികരണങ്ങൾക്ക് ഇപ്പോൾ പാർട്ടി നേതൃത്വം തയ്യാറല്ല. 1984 വീശിയടിച്ച ഇന്ദിര തരംഗത്തിലും കോട്ടയം പാർലിമെൻ്റ സീറ്റിൽ അട്ടിമറി വിജയം നേടിയ കുറുപ്പ് പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിലും യുഡിഎഫ് കോട്ടയിൽ വിള്ളൽ വീഴ്ത്തി കരുത്ത് കാട്ടിയിരുന്നു. നിയമസഭയിലേക്കും രണ്ട് തവണ വിജയിച്ചിട്ടുണ്ട് കുറുപ്പ്.
Story Highlights : Senior leader Suresh Kurup unhappy with CPI(M) leadership
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here