കൈ വിറച്ച്, നാക്ക് കുഴയുന്നു; വിശാലിന്റെ ആരോഗ്യാവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ച് ആരാധകർ

പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കത്തിയ നടൻ വിശാലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വലിയ അവശനായാണ് താരത്തെ കാണുന്നതെന്നാണ് ആരാധകർ പറയുന്നത്.
ഏറെ ക്ഷീണിതനായി കാണപ്പെട്ട താരത്തിന് നടക്കാനും ഇരിക്കാനുമൊക്കെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. മാത്രമല്ല സിനിമയെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. മദ ഗജ രാജ എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കെത്തിയതായിരുന്നു താരം.
ശരീരം തീരെ മെലിഞ്ഞിരിക്കുന്നു, പ്രസംഗിക്കുന്നതിനിടെ പല സമയത്തും നാക്കു കുഴഞ്ഞു. വിഡിയോ വൈറലായതോടെ വിശാലിന് എന്തുപറ്റിയെന്ന സംശയത്തിലായിരുന്നു ആരാധകർ. കടുത്ത പനി ബാധിച്ചാണ് വിശാൽ വേദിയിലെത്തിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഔദ്യോഗികമായ സ്ഥിരീകരണം നടന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആളുകൾ ആശംസിക്കുന്നു.
നീണ്ട 12 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് വിശാൽ നായകനാകുന്ന മദ ഗജ രാജ റിലീസിന് ഒരുങ്ങുന്നത്. 2013 പൊങ്കൽ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയാണ് മദഗജരാജ. സുന്ദർ സി.യുടെ സംവിധാനത്തിലായിരുന്നു ചിത്രം ഒരുങ്ങിയത്. സിനിമയുടേതായി ഒരു ട്രെയിലറും ഗാനവും പുറത്തുവിട്ടിരുന്നു. സാമ്പത്തികമായ പ്രശ്നങ്ങൾ മൂലം സിനിമയുടെ റിലീസ് നീട്ടുകയായിരുന്നു. ഇപ്പോൾ ഒരു വ്യാഴവട്ടത്തിനുശേഷം പൊങ്കൽ റിലീസായാണ് ചിത്രമെത്തുന്നതും.
Story Highlights : What Happened To Vishal? Actor’s Shaky Hands At Event
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here