Advertisement

കൊക്കയിലേക്ക് മറിഞ്ഞ കെഎസ്ആർടിസി ബസിന് ബ്രേക്ക്‌ തകരാറില്ല; മോട്ടർ വാഹനവകുപ്പ്

January 7, 2025
Google News 1 minute Read

ഇടുക്കി പുല്ലുപാറ അപകടത്തിൽ കെഎസ്ആർടിസി ബസിന് ബ്രേക്ക്‌ തകരാർ ഇല്ലെന്ന് മോട്ടോർ വാഹനവകുപ്പ്.ഗിയർ മാറ്റാത്തതാണ് അപകടത്തിന് കാരണമെന്നാണ് സംശയം. വാഹനത്തിൽ സ്പീഡ് ഗവർണർ ഉണ്ടായിരുന്നു. വണ്ടിയുടെ വീൽ അഴിച്ച് പരിശോധന നടത്തും. ബസിന്റെ ബ്രേക്ക്‌ നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവർ പറഞ്ഞിരുന്നുഎന്നാല്‍ ​ഗതാ​ഗത മന്ത്രിയുടെ നിർദേശപ്രകാരമുള്ള അന്വേഷണ സം​ഘത്തിന്റെ പരിശോധനയില്‍ വാഹനത്തിന് ബ്രേക്ക് തകരാർ ഇല്ലെന്ന് കണ്ടെത്തി.

മാവേലിക്കര സ്വദേശികളായ നാല് പേർ മരിച്ച കെഎസ്ആർടിസി ബസ് അപകടത്തിൽ ​ഗ​താ​ഗതമന്ത്രി ഗണേഷ് കുമാർ ഇന്നലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തുടർന്നാണ് വണ്ടിപ്പെരിയാർ ജോയിന്റ് ആർടിഒയ്ക്ക് ചുമതല നൽകി മോട്ടോർ വാഹനവകുപ്പ് അന്വേഷണം ആരംഭിച്ചത്. അന്വേഷണസംഘം നേരിട്ട് എത്തി ബസ് പരിശോധിച്ചു. അപകടകാരണം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.

തീര്‍ത്ഥയാത്ര കഴിഞ്ഞ് തഞ്ചാവൂരില്‍ നിന്നും തിരികെ വരുന്ന കെഎസ്ആർടിസി ബസ് ആണ് ഇന്നലെ രാവിലെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടത്. അരുണ്‍ ഹരി, രമ മോഹനന്‍, സംഗീത്, ബിന്ദുനാരായണൻ എന്നിവരാണ് മരിച്ചത്.

Story Highlights : MVD on Idukki ksrtc bus accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here