Advertisement

‘കോൺഗ്രസ് പാർട്ടി തന്നെ തഴഞ്ഞു, നേതാക്കളെ മണിയടിക്കുന്നവർക്ക് മാത്രമാണ് സ്ഥാനാർത്ഥിത്വം’; ടിക്കാറാം മീണ

January 7, 2025
Google News 1 minute Read

കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മുൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കോൺഗ്രസ് പാർട്ടി തന്നെ തഴഞ്ഞു. കെ.സി വേണുഗോപാലാണ് തന്നെ പാർട്ടിലേക്ക് എത്തിച്ചത്. പക്ഷേ ഗ്രൂപ്പുകളിയിൽ തന്നെ ഒതുക്കി. നേതാക്കളെ മണിയടിക്കുന്നവർക്കും പുകഴ്ത്തുന്നവർക്കും മാത്രമാണ് സ്ഥാനാർഥിത്വമെന്നും ടിക്കാറാം മീണ ട്വന്റിഫോറിനോട് പറഞ്ഞു.

കോൺഗ്രസിൽ സ്ഥാനാർഥിയാകാൻ പണം വേണം. ഓരോ സംസ്ഥാനത്തും കോൺഗ്രസിൽ കുടുംബാധിപത്യമാണെന്നും ജനങ്ങളുടെ വികാരത്തെ മാനിക്കാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. ജയിച്ചാലും തോറ്റാലും ചില നേതാക്കൾ പറയുന്നവർ മാത്രം സ്ഥാനാർഥികളാകുമെന്നും
പാർട്ടിയിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ ടിക്കാറാം മീണ പിന്തുണച്ചു. മികച്ച ആശയമാണ്. രാജ്യത്ത് മുൻപും ഇത്തരത്തിൽ മേഖലകൾ തിരിച്ച് തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ടെന്നും മുൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ആയിരുന്ന ടിക്കാറാം മീണ ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights : Tikaram Meena against Congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here