‘ഐ ആം കാതലൻ’ ഒ.ടി.ടിയിലേക്ക്

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്കും പ്രേമലു എന്ന ബ്ലോക്ക്ബസ്റ്ററിനും ശേഷം ഗിരീഷ് എ ഡി- നസ്ലെന്‍ ടീമൊന്നിച്ച ‘ഐ ആം കാതലന്‍’ ഒ.ടി.ടിയിലേക്ക് എത്തുകയാണ് . 2024 നവംബർ ഏഴിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ജനുവരി 17 ന് മനോരമ മാക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഹാക്കിങും അത് ഉണ്ടാക്കുന്ന പൊല്ലാപ്പുകളുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. [I Am Kathalan]
ചിത്രത്തിൽ നസ്‍ലെന് പുറമേ ലിജോമോള്‍ ജോസ്, ദിലീഷ് പോത്തൻ, അനിഷ്‍മ അനില്‍കുമാര്‍, വിനീത് വാസുദേവൻ, സജിൻ ചെറുകയില്‍, വിനീത് വിശ്വം, സരണ്‍ പണിക്കര്‍, അര്‍ജുൻ കെ, ശനത് ശിവരാജ്, അര്‍ഷാദ് അലി എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സജിൻ ചെറുകയിലിന്റെ തിരക്കഥയിൽ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത് ശരണ്‍ വേലായുധനാണ്.
Read Also: തിയേറ്ററിൽ പരാജയം; ഓസ്കാർ പ്രാഥമിക പട്ടികയിൽ സർപ്രൈസ് എൻട്രി നേടി ‘കങ്കുവ’
സിദ്ധാര്‍ഥ് പ്രദീപാണ് സംഗീത സംവിധാനം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും, പൂമരം, എല്ലാം ശരിയാകും, ഓ മേരി ലൈല എന്നീ ചിത്രങ്ങൾക്ക് ശേഷം ഡോ. പോൾസ് എന്റർടെയിന്മെന്റസിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവരുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Story Highlights : ‘I Am Kathalan’ to OTT
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here