Advertisement

‘കപ്പടിച്ചു വരുന്ന വരവാണ്; ഇത് ചരിത്രമായ കലോത്സവം’; തൃശൂരിന്റെ വിജയ ആവേശത്തില്‍ മന്ത്രി കെ രാജന്‍

January 8, 2025
Google News 2 minutes Read
K-RAJAN

25 വര്‍ഷത്തിന് ശേഷം തൃശൂര്‍ കപ്പടിച്ച ആവേശത്തിലാണ് മന്ത്രി കെ രാജന്‍ കലോത്സവത്തിന്റെ സമാപന സമ്മേളന വേദിയിലെത്തിയത്. കപ്പടിച്ചു വരുന്ന വരവാണ്. മീറ്റിംഗിനിടയിലായിരുന്നു. മുഖ്യമന്ത്രിയോടൊന്ന് ചോദിച്ച് ഔദ്യോഗിക തിരക്കുകള്‍ക്കിടയില്‍ നിന്ന് പെട്ടന്നിങ്ങ് വന്നതാണ് – മന്ത്രി പറഞ്ഞു.

കാല്‍ നൂറ്റാണ്ടിന് ശേഷമുള്ള നേട്ടമാണ് തൃശൂരിന്റെതെന്നും മന്ത്രി വ്യക്തമാക്കി. ഇത്തവണ കലോത്സവം തിരുവനന്തത്തെത്തിയപ്പോള്‍ കേരളത്തിന്റെ തന്നെ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം കുറിച്ചു – അഞ്ച് ഗോത്ര കലകള്‍ കലാ മേളയില്‍ ഉള്‍പ്പെടുത്തിയതിനെ കുറിച്ച് മന്ത്രി പറഞ്ഞു.

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സ്വര്‍ണക്കപ്പ് തൃശൂരേക്ക്. 1008 പോയിന്റ് നേടിയാണ് തൃശൂരിന്റെ സുവര്‍ണ നേട്ടം. കേവലം ഒരു പോയ്ന്റ് വ്യത്യാസത്തിലാണ് പാലക്കാടിന് ഒന്നാം സ്ഥാനം നഷ്ടമായത്. 1007 പോയ്ന്റാണ് പാലക്കാടിന് ലഭിച്ചത്. 1003 പോയ്ന്റ് നേടിയ കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്. 26 വര്‍ഷത്തിന് ശേഷമാണ് കലയുടെ പൊന്‍കിരീടം തൃശൂരിലേക്കെത്തുന്നത്. 1994,1996,1999 വര്‍ഷങ്ങളിലാണ് തൃശൂരിന് കപ്പ് ലഭിച്ചിട്ടുള്ളത്.

Story Highlights : K Rajan about Thrissur’s victory in youth festival

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here