‘ആരാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി?’; പരിഹസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അതിഷി
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതിന് ഭാരതീയ ജനതാ പാര്‍ട്ടിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി അതിഷി മര്‍ലേന. തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വിജയിച്ചാല്‍ അരവിന്ദ് കെജ്‌രിവാള്‍ ആയിരിക്കും മുഖ്യമന്ത്രിയെന്നും അതിഷി പറഞ്ഞു.
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ മുഴുവന്‍ ചോദിക്കുന്നു. ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്താല്‍ കെജ്‌രിവാള്‍ മുഖ്യമന്ത്രിയാകുമെന്ന് ജനങ്ങള്‍ക്ക് അറിയാം. എന്നാല്‍ ബിജെപിയുടെ മുഖ്യമന്ത്രി ആരായിരിക്കുമെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. ഏറ്റവും കൂടുതല്‍ അധിക്ഷേപം നടത്തുന്ന നേതാവ് രമേശ് ബിധുരി ആയിരിക്കും അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും അതിഷി പരിഹസിച്ചു.
ഡല്‍ഹിയിലെ കല്‍ക്കാജി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് രമേശ് ബിധുരി. താന്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കാ ഗാന്ധിയുടെ കവിളുകള്‍പോലെ മിനുസമുള്ളതാക്കുമെന്ന ബിധുരിയുടെ പരാമര്‍ശം വിവാദമായിരുന്നു. പരാമര്‍ശനത്തിനെതിരേ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
Read Also: ബോബി ചെമ്മണ്ണൂരിന് തിരിച്ചടി; ജാമ്യമില്ല; ഹര്‍ജി പരിഗണിക്കുന്നത് മാറ്റി; ജയിലില്‍ തുടരും
അതേസമയം, പൂര്‍വാഞ്ചല്‍ വോട്ടര്‍മാരെക്കുറിച്ചുള്ള ആം ആദ്മി പാര്‍ട്ടിയുടെ പരാതിയും അരവിന്ദ് കെജ്‌രിവാളിന്റെ പരാമര്‍ശവും ബിജെപി ആയുധമാക്കുന്നുണ്ട്. പൂര്‍വാഞ്ചല്‍ കോളനികളില്‍ വികസനം എത്തിച്ചത് ആം ആദ്മി സര്‍ക്കാര്‍ ആണെന്ന് അരവിന്ദ് കെജ്രിവാള്‍ മറുപടി നല്‍കി. അതിനിടെ ബിജെപിക്ക് എതിരായ ആം ആദ്മി പാര്‍ട്ടി പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കും.
ന്യൂഡല്‍ഹി മണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ ബിജെപി വ്യാപക ക്രമക്കേടുകള്‍ നടത്തുന്നതായാണ് ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം. ബീഹാര്‍, ഉത്തര്‍പ്രദേശ് മേഖലയില്‍ നിന്നുള്ളവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നുവെന്ന് അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പിലെ പ്രധാന പ്രചരണ വിഷയമായി ബിജെപി ഈ പരാമര്‍ശം ഉയര്‍ത്തിക്കാട്ടി.
പൂര്‍വാഞ്ചല്‍ വോട്ടുകള്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായ ശക്തിയാണ്. അതിനിടെ വോട്ടര്‍ പട്ടികയിലെ ക്രമക്കേടില്‍ ആം ആദ്മി പാര്‍ട്ടിയുടെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡല്‍ഹിയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അന്വേഷണത്തിന് നിര്‍ദ്ദേശിച്ചു. ന്യൂഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ഥി പര്‍വേഷ് വര്‍മ്മ വോട്ടിന് പണം നല്‍കി എന്നാണ് എഎപി ആരോപണം . ആം ആദ്മി പാര്‍ട്ടിയുടെ സൗജന്യ വാഗ്ദാനങ്ങള്‍ മറി കിടക്കാന്‍ ബിജെപി ഉടന്‍ പദ്ധതികളും വാഗ്ദാനങ്ങളും പ്രഖ്യാപിക്കും. 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, സൗജന്യ പൈപ്പ് വെള്ളം, സ്ത്രീ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ലാഡ്‌ലി ബെഹ്ന പോലുള്ള പദ്ധതികളാണ് ബിജെപി ആസൂത്രണം ചെയ്യുന്നത്.
Story Highlights : Atishi attacked the BJP for not declaring its chief ministerial candidate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here