Advertisement

ജയിലുകളിലെ ക്ഷയരോഗ വ്യാപനം തടയാൻ സ്ക്രീനിംഗ് ക്യാമ്പുകൾ ; സംസ്ഥാനങ്ങൾക്ക് നിർദ്ദേശവുമായി കേന്ദ്രം

4 days ago
Google News 3 minutes Read

ജയിലുകളിലെ ക്ഷയരോഗം (ടി ബി )കണ്ടെത്തുന്നതിനും , വ്യാപനം തടയുന്നതിനുമായി സ്ക്രീനിംഗ് ക്യാമ്പുകൾ സംഘടിപ്പിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രം. ജയിലുകളിൽ ആളുകൾ തിങ്ങി നിറഞ്ഞ സാഹചര്യമായതിൽ രോഗവ്യാപനം കൂടാനുള്ള സാധ്യത കൂടുതലാണെന്നും , ഇത് തടവുകാരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും ജയിൽ മേധാവികൾക്ക് അയച്ച കത്തിൽ ആഭ്യന്തര മന്ത്രാലയം പറയുന്നു. ജയിൽ ജീവനക്കാരും രോഗനിർണ്ണയം നടത്തണമെന്നും ,എല്ലാ തടവുകാരെയും ഉൾകൊള്ളിച്ച് സംസ്ഥാന ആരോഗ്യ വകുപ്പുമായി കൂടിയാലോചിച്ച് വേണം ക്യാമ്പുകൾ നടത്തേണ്ടതെന്നും കത്തിൽ പറയുന്നു.

Read Also:ഇനി ഭക്ഷണം 10 മിനിറ്റിൽ എത്തും ; പുതിയ ആപ്പ് അവതരിപ്പിച്ച് സ്വിഗി

മരണനിരക്ക് കുറച്ച് പൂർണ്ണമായും ടിബി നിർമാർജനം ചെയ്യാനുള്ള ശ്രമങ്ങൾ രാജ്യത്ത് ഇപ്പോഴും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യാ ഗവൺമെൻ്റിൻ്റെ 100 ദിന ക്യാമ്പയിന്റെ ഭാഗമായാണ് രാജ്യത്തെ ജയിലുകളിലുടനീളം സ്ക്രീനിംഗ് ക്യാമ്പുകൾ നടത്തുന്നത്. ഫെബ്രുവരി 3 നും 15 നുമിടയിൽ സ്ക്രീനിംഗ് നടത്താനാണ് കേന്ദ്ര നിർദ്ദേശം.തടവുകാരിൽ അസുഖം ബാധിക്കപെട്ടാൽ അവർ ജയിൽ മോചിതരാകുമ്പോൾ പൊതുജനങ്ങൾക്കും ഇത് പിടിപെടാൻ സാധ്യതയുണ്ട് . അതിനാൽ രോഗലക്ഷണമുള്ളവരെ നേരത്തെ കണ്ടെത്തി ,ക്ഷയരോഗ സംബന്ധമായ അസുഖം കുറയ്ക്കാനും പുതിയ കേസുകൾ തടയനുമാണ് രാജ്യവ്യാപകമായ ഈ സംരംഭം ലക്ഷ്യമിടുന്നത്.

ജയിലുകളിൽ സ്‌ക്രീനിംഗ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനും, പ്രദർശിപ്പിക്കുന്നതിനുമായുള്ള സഹായങ്ങൾ ലഭിക്കുന്നതിന് ജില്ലാ ടിബി ഓഫീസർമാരുമായി ബന്ധപ്പെടാൻ സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ക്യാമ്പയിൻ അവസാനിക്കുന്നതോടെ കൂടുതൽ ക്ഷയരോഗ ബാധിതരെ കണ്ടെത്താനും , 90 ശതമാനം ആളുകളുടെ സ്ക്രീനിംഗ് പൂർത്തിയാക്കി ,ക്ഷയരോഗികൾക്ക് 100% പോഷകാഹാരം ലഭ്യമാക്കാനും സാധിക്കുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ.

Story Highlights :Central government asks states to organize screening camps to detect tuberculosis (TB) in prisons to prevent spreading

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here