മടവൂരിലെ രണ്ടാം ക്ലാസുകാരിയുടെ മരണം; സ്കൂൾ ബസ് ഡ്രൈവർക്കെതിരെ കേസ്
തിരുവനന്തപുരം മടവൂരിൽ സ്കൂൾ ബസ് അപകടത്തിൽ രണ്ടാം ക്ലാസുകാരി മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. മടവൂർ സ്വദേശി ബിജുകുമാറിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുട്ടി സുരക്ഷിതമായി വീട്ടിൽ എത്തി എന്ന് ഡ്രൈവർ ശ്രദ്ധിച്ചില്ല, അശ്രദ്ധമായും ഉദാസീനതയോടെയും വാഹനം ഓടിച്ചെന്നും എഫ് ഐ ആറിൽ പറയുന്നു. എഫ്‌ഐആറിന്റെ പകർപ്പ് ട്വന്റി ഫോർ ന്യൂസിന് ലഭിച്ചു.
മടവൂർ ഗവൺമെൻറ് എൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണേന്ദുവാണ് വീടിനു മുന്നിൽ ബസിന്റെ പിൻ ചക്രം കയറിയിറങ്ങി മരിച്ചത്. ഇന്ന് വൈക്കീട്ട് നാലരയോടെയായിരുന്നു സംഭവം.
Read Also: നീലഗിരിയിൽ കുന്നിന് മുകളിൽ നിന്ന് താഴേക്ക് വീണ് പിടിയാന ചരിഞ്ഞു
ബസ് ഇറങ്ങിയ കൃഷ്ണേന്ദു അടുത്തുള്ള ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ ബസിനടിയിലേക്ക് വീണതിനെത്തുടർന്നായിരുന്നു തലയിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങിയത്. അപകടസമയം കൃഷ്ണേന്ദുവിന്റെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അമ്മ സ്വകാര്യ സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയാണ്. അച്ഛൻ കെഎസ്ആർടിസിയിലെ താൽക്കാലിക ഡ്രൈവറും. സഹോദരൻ മടവൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി. മരിച്ച കൃഷ്ണേന്ദുവിന്റെ സംസ്കാരം നാളെ പോസ്റ്റ്മോർട്ടത്തിനുശേഷം നടക്കും.
Story Highlights : Death of second class girl in Madavur; Case against school bus driver
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here