Advertisement

പാലക്കാട് ജപ്തി ഭയന്ന് വീട്ടമ്മ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

January 10, 2025
Google News 2 minutes Read
palakkad

പാലക്കാട് കീഴായൂരിൽ വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തിയതിന് പിന്നാലെ വീട്ടമ്മ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൊള്ളലേറ്റ കിഴക്കേപുരക്കൽ വീട്ടിൽ ജയയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.ജപ്തിക്കായി ഷൊർണൂർ സഹകരണ അർബൻ ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോഴായിരുന്നു ആത്മഹത്യാ ശ്രമം. പട്ടാമ്പി പൊലീസും തഹസിൽദാരും സ്ഥലത്തെത്തി ജപ്തി നടപടികൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

Read Also: കേരളത്തിൽ നിന്ന് ഹോട്ടൽ മാലിന്യവുമായി കന്യാകുമാരിയിലേക്ക്; 9 പേർ തമിഴ്നാട് പൊലീസിന്റെ പിടിയിൽ

2015 ലാണ് വീട്ടമ്മ രണ്ട് ലക്ഷം രൂപയുടെ വായ്പ എടുത്തത്.പിന്നീട് തിരിച്ചടവ് പല തവണയായി മുടങ്ങുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജപ്‌തി നടപടിക്കായി ബാങ്ക് മുന്നോട്ട് വന്നത്. കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നതായും നടപടിക്രമങ്ങൾ പാലിച്ചാണ് ജപ്തിക്ക് എത്തിയതതെന്നുമാണ് ബാങ്കുകാരുടെ വിശദീകരണം.

Story Highlights : Fearing confiscation in Palakkad, the housewife set herself on fire and tried to commit suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here