Advertisement

കുതിച്ച് കുതിച്ചുയരുന്നു; ഇന്നും സ്വര്‍ണവില കൂടി; നിരക്കുകളറിയാം

4 days ago
Google News 2 minutes Read
Gold price hiked september 24

സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണവില കൂടി. പവന് 200 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 58280 രൂപയാണ് ഇന്നത്തെ വില്‍പ്പന വില. ഗ്രാമിന് 25 രൂപയാണ് കൂടിയാണ്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 7258 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഒരു ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില തുടര്‍ച്ചയായി ഉയരുന്ന സാഹചര്യമാണുള്ളത്. (Kerala gold price January 10)

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Read Also: വാളയാര്‍ കേസ്: CBI കുറ്റപത്രത്തിനെതിരെ ഉടന്‍ കോടതിയെ സമീപിക്കുമെന്ന് കുടുംബം: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മക്കള്‍ പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞതെന്നും കുടുംബം

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

Story Highlights : Kerala gold price January 10

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here