മമത ബാനർജി കേരളത്തിലേക്ക്
പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനർജി ഈ മാസം അവസാനം കേരളത്തിൽ എത്തും. പി വി അൻവർ തൃണമൂൽ കോൺഗ്രസിന്റെ കേരള കോർഡിനേറ്ററായി ചുമതലയേറ്റത്തിന് പിന്നാലെയാണ് മമത കേരളത്തിൽ എത്തുന്നത്.
അൻവർ എംഎൽഎ തൃണമൂലിനൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവിൽ എംഎൽഎ ആയ പി വി അൻവർ നിയമ തടസ്സമുള്ളതുകൊണ്ട് TMC അംഗത്വം എടുത്തിട്ടില്ല. നിയമോപദേശം തേടിയ ശേഷമായിരിക്കും അംഗത്വം സ്വീകരിക്കുന്ന കാര്യം തീരുമാനിക്കുകയെന്ന് അൻവർ അറിയിച്ചു. യുഡിഎഫിലേക്ക് പോകുമെന്ന തരത്തിൽ ചർച്ച പുരോഗമിക്കുന്നതിനിടയാണ് കളം മാറ്റം. ഒന്നരമാസമായി തൃണമൂൽ കോൺഗ്രസുമായി നടന്ന ചർച്ചയ്ക്കാൻ ഇന്ന് വിജയം കണ്ടത്.
Read Also: പുതിയ പാർട്ടി പ്രവേശം; പി.വി അൻവറിന് എംഎൽഎ സ്ഥാനം നഷ്ടമാകാൻ സാധ്യത
തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജി പി വി അൻവറിനെ ഷാളണിയിച്ചു സ്വീകരിച്ചിരുന്നു. തൃണമൂൽ ദേശീയ കമ്മിറ്റിയുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ ഇതിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. മമതയുമായി പി വി അൻവർ നാളെ കൂടിക്കാഴ്ച നടത്തിയേക്കും. കൊൽക്കത്തയിലെ തൃണമൂൽ ആസ്ഥാനത്തെത്തിയായിരിക്കും കൂടിക്കാഴ്ച. ഇതിനുശേഷം രാവിലെ 10 ന് വാർത്താസമ്മേളനം നടത്തുമെന്ന് പി വി അൻവർ വ്യക്തമാക്കിയിരുന്നു.
മലയോര മേഖലയുടെ പ്രശ്നം പാർലമെൻറിൽ ഏറ്റെടുക്കുമെന്ന് മമതാ ബാനർജി ഉറപ്പു നൽകിയതായി പി വി അൻവർ ട്വന്റി ഫോറിനോട് പറഞ്ഞു. വന നിയമ ഭേദഗതിക്കെതിരെ ഒന്നിച്ചു നിൽക്കണം എന്നാണ് താൻ യുഡിഎഫ് നേതാക്കളോട് ആവശ്യപ്പെട്ടിരുന്നതെന്നും പിണറായിസത്തിനെതിരെയാണ് തന്റെ പോരാട്ടമെന്നും അൻവർ പ്രതികരിച്ചു.
Story Highlights : Mamata Banerjee to Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here