Advertisement

AI ഏജന്റായി മാറുന്നു; പൊരുത്തപ്പെടാൻ നമ്മൾ സജ്ജരാകണം

4 days ago
Google News 3 minutes Read

ലോകത്ത് എഐ സാങ്കേതിക വിദ്യ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ മേഖലയിലേക്കും ആധിപത്യം നേടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബിസിനസ് രം​ഗത്തും വലിയ മാറ്റങ്ങൾക്കാണ് വഴി വെച്ചിരിക്കുന്നത്. പരസ്യങ്ങൾക്കായി പോലും എഐ സാങ്കേതിക വിദ്യയെ ആശ്രയിക്കുന്ന വലിയ വിപണിയാണ് ഇന്ന് നമ്മുക്ക് മുന്നിലുള്ളത്. ഈ വിഷയത്തിലാണ് ട്വന്റിഫോർ സംഘടിപ്പിച്ച ബിസിനസ് കോൺക്ലേവിൽ നടന്ന എ ഐ ഡ്രിവൺ ബിസിനസ് ട്രാൻസ്‌ഫോർമേഷൻ ചർച്ച. രഞ്ജിത് രാമനുജൻ മോഡറേറ്ററായ പാനലിൽ അനൂപ് അംബിക, അശോക് പമിഡി, അമൃത് സഞ്ജീവ്, ജിബു എലിയാസ്, അനീഷ് അച്യുതൻ എന്നിവരാണ് പങ്കെടുത്തത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വലിയ രീതിയിലാണ് വളരുന്നത്. എഐയുടെ ഈ വളർച്ചയോട് പൊരുത്തപ്പെടാൻ നമ്മൾ സജ്ജരാകേണ്ടിയിരിക്കുന്നുവെന്ന് രഞ്ജിത് രാമനുജൻ പറഞ്ഞു. നമ്മുടെ കൈയിലുള്ള ഫോണോ അതിലുള്ള ആപ്പുകളെ ഇന്ന് നമ്മുടെ സംഭാഷണങ്ങൾ പിടിച്ചെടുത്തുകൊണ്ടിരിക്കുകയാണ്. നമ്മൾ പറയുന്നത് എന്താണോ അത് റെക്കോർഡ് ചെയ്തിട്ട് അതിനനുസരിച്ചുള്ള പരസ്യങ്ങൾ ഉൾപ്പെടെ നമ്മുക്ക് നിർദേശിക്കുന്നുവെന്ന് അനൂപ് അംബിക(ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റാർട്ടപ്പ് മിഷൻ) പറഞ്ഞു.

ഇന്ത്യക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. നിരവ‍ധി മേഖലകളിൽ പ്രശ്നങ്ങൾക്ക് പരിഹാരമായി എഐ മാറുകയാണ്. കാർഷിക മേഖലയുൾപ്പെടെയുള്ള മേഖലയിലേക്ക് എഐ വ്യാപിച്ചുകൊണ്ടിരിക്കുന്നു. എഐ ഇന്ത്യയിലും മാറ്റങ്ങൾ കൊണ്ടുവരികയാണ്. എഐ ഒരു ഏജന്റ് പോലെയായി മാറുന്നു. നമ്മൾ ചിന്തിക്കുന്നത് നമ്മുടെ മുന്നിലേക്ക് എത്തിക്കാൻ എഐക്ക് കഴിയുന്നു. നമ്മൾ എഐ ഏജന്റ് എന്ന യു​ഗത്തിലേക്ക് നീങ്ങുകയാണെന്ന് ജിബു എലിയാസ് (Country Head for India, Responsible Computing, Mozilla Foundation) പറഞ്ഞു.

ഭാവിയിലേക്ക് വരുമ്പോൾ എഐയുടെ അടിസ്ഥാനം അറിഞ്ഞിരിക്കുക അത്യവശ്യമാണെന്ന് അശോക് പമിഡി( Advisory Board Member at Superhuman Race) പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ ജിഡിപിയിൽ എഐ പ്രധാന ഘടകമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും എഐ കമ്പനിയിലേക്ക് മാറി. എന്നാൽ എന്താണ് എഐ എന്ന് മനസിലാക്കാൻ കഴിയാതെ പോകുന്നുവെന്ന് അനൂപ് അംബിക പറഞ്ഞു. കൊച്ചി ​ഗ്രാൻഡ് ഹയാത്തിൽ നടന്ന ബിസിനസ് കോൺക്ലേവ് നടന്നത്. രാവിലെ പത്ത് മണിക്ക് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരിയാണ് കോൺക്ലേവ് ഉദ്ഘാടനം ചെയ്തത്. വ്യവസായ രാഷ്ട്രീയ രംഗത്തെ പ്രമുഖർ കോൺക്ലേവിൽ പങ്കെടുത്തു.

Story Highlights : Twenty Four Business Conclave AI Driven Business Transformation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here