Advertisement

‘കേരളം രാജ്യത്തെ പ്രധാന സംസ്ഥാനം; റോഡ് വികസനത്തിന് സാമ്പത്തിക തടസങ്ങളില്ല; കേരളത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തം അനിവാര്യം’; കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി

January 11, 2025
Google News 2 minutes Read

ആധുനിക സമ്പത്ത് വ്യവസ്ഥയ്ക്ക് വേണ്ട നൂതനാശയങ്ങളും നേതൃപാഠവവും വളർത്തുന്നതിനായി ട്വന്റിഫോർ സംഘടിപ്പിക്കുന്ന ബിസിനസ് കോൺക്ലേവ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തു. എല്ലാ സംസ്ഥാനങ്ങളുടെയും സഹകരണം ഉണ്ടെങ്കിലേ വികസനം സാധ്യമാകൂവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കേരളം രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളിലൊന്നാണെന്ന് മന്ത്രി പറഞ്ഞു.

കേരളവുമായി സംവദിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറിയെന്ന് മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഇന്ത്യയുടെ നേട്ടം വികസിത രാജ്യമായ ജപ്പാനെ പിന്തള്ളിയാണ്. അറിവിനെ സമ്പത്താക്കി മാറ്റുന്നിടത്താണ് വികസനം സാക്ഷാത്കരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. മാതൃകപരമായ നേതൃത്വവും സാങ്കേതിക പിന്തുണയും പ്രധാനഘടമാണെന്ന് മന്ത്രി പറഞ്ഞു.

കശ്മീർ-കന്യാകുമാരി പാത പൂർത്തിയാകുന്നതോടെ രാജ്യത്തിന്റെ മുഖം തന്നെ മാറുമെന്ന് അദ്ദേഹം വ്യക്തമാക്കി. ലോകത്തെ വാഹന നിർമാണ കമ്പനികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇന്ത്യയിൽ. വാഹന വിൽപനയിലൂടെ ലഭിക്കുന്ന ജിഎസ്ടി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തായെന്ന് കേന്ദ്ര മന്ത്രി പറ‍ഞ്ഞു. ഭാവിയിലെ വാഹന ഇന്ധനം ഹൈഡ്രജനാണ്. പെട്രോളിൽ നിന്ന് മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

Read Also: ‘കേരളം മുന്നോട്ട്; 2047ൽ കേരളം രാജ്യത്തെ റോൾ മോഡലാകും’; ധനമന്ത്രി കെഎൻ ബാല​ഗോപാൽ

ഇന്ന് രാജ്യത്ത് ഏറ്റവും മികച്ച സാങ്കേതികവിദ്യ ലഭ്യമാണെന്ന് മന്ത്രി പറഞ്ഞു. കൊച്ചി തുറമുഖം കേന്ദ്ര സർക്കാരിന്റെ അഭിമാന സ്ഥാപനമാണ്. കൊച്ചി തുറമുഖത്ത് പരിശീലനം നേടിയവരാണ് താക്കോൽ സ്ഥാനത്തുള്ളവരാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. കേരളത്തിൽ ജല​ഗതാ​ഗതത്തിന് വലിയ സാധ്യതയുണ്ടെന്ന് കേന്ദ്ര മന്ത്രി നിതിൻ ​ഗഡ്കരി പറഞ്ഞു. കേരളത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

റോഡ് വികസനത്തിന് സാമ്പത്തിക തടസങ്ങളില്ല. റബറൈസ്ഡ് റോഡുകളുടെ സാധ്യത കേന്ദ്രം പരിശോധിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ആദ്യഘട്ട പരീക്ഷണം നാ​ഗ്പുരിൽ നടത്തി. റബ്ബർ ഉപയോ​ഗിക്കുന്നത് ​ഗുണം ചെയ്യുമെന്നാണ് പഠന റിപ്പോർട്ട്. ധനമന്ത്രി കെഎൻ ബാല​ഗോപാലിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കേന്ദ്ര മന്ത്രി. പദ്ധതി സംബന്ധിച്ച വിവരങ്ങൾ രേഖാമൂലം നൽകാൻ നിതിൻ ​ഗഡ്കരി സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. കത്ത് ലഭിച്ചാലുടൻ 20,000 കോടിയുടെ പദ്ധതിക്ക് അനുമതി നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.

Story Highlights : Union Minister Nitin Gadkari at Twenty Four Business Conclave

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here