Advertisement

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്ക് വ്യാജ ആധാർ നിർമ്മിച്ചതിൽ എഎപി നേതാക്കൾക്ക് പങ്കുണ്ട്: സ്‌മൃതി ഇറാനി

January 12, 2025
Google News 2 minutes Read

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കായി വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ചതിൽ എഎപി എംഎൽഎമാരായ മൊഹീന്ദർ ഗോയലും ജയ് ഭഗവാൻ ഉപ്കറും പങ്കാളികളാണെന്ന് ബിജെപി നേതാവ് സ്മൃതി ഇറാനി. AAP പാർട്ടി ഇന്ത്യയുടെ ജനാധിപത്യ ചട്ടക്കൂടിന് ഗുരുതരമായ ഭീഷണിയാണ്.ദേശീയ സുരക്ഷയുടെ കാര്യങ്ങളിൽ എഎപി നേതാക്കൾ മൗനം പാലിക്കുന്നതിനെതിരെയും സ്‌മൃതി ഇറാനി വിമർശിച്ചു.

“ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കായി വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കാനുള്ള ഗൂഢാലോചനയിൽ രണ്ട് എഎപി എംഎൽഎമാർ ഉൾപ്പെട്ടിട്ടുണ്ട്. ഡൽഹി പൊലീസ് എഎപി എംഎൽഎമാർക്കും അവരുടെ ജീവനക്കാർക്കും രണ്ട് നോട്ടീസുകൾ നൽകിയിട്ടുണ്ട്, പക്ഷേ ഇരുവരും അന്വേഷണവുമായി സഹകരിച്ചിട്ടില്ല.”മാധ്യമങ്ങളോട് സംസാരിക്കവെ ഇറാനി പറഞ്ഞു,

“നമ്മുടെ ജനാധിപത്യത്തിന് ഭീഷണിയായ വിഷയങ്ങളിൽ ആം ആദ്മി പാർട്ടി നേതാക്കൾ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്? വ്യാജ വോട്ടർ കാർഡുകൾ ഉപയോഗിച്ച് നമ്മുടെ രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ഈ നുഴഞ്ഞുകയറ്റക്കാർ ആരാണ്? എഎപി എംഎൽഎമാർ അന്വേഷണ ഏജൻസികളുമായി സഹകരിക്കാത്തത് എന്തുകൊണ്ട്?” എന്നും അവർ ചോദിച്ചു.

Story Highlights : BJP’s Smriti Irani accuses AAP MLAs of helping Bangladeshi infiltrators

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here