സ്‌പേസ് ഡോക്കിങ് ഉടന്‍ നടന്നേക്കുമെന്ന് ഐഎസ്ആര്‍ഒ; ഉപഗ്രഹങ്ങള്‍ തമ്മിലുള്ള ദൂരം 15 മീറ്റര്‍ മാത്രം

രാജ്യം കാത്തിരിക്കുന്ന സ്‌പേസ് ഡോക്കിങ് ഉടന്‍ നടന്നേക്കുമെന്ന് ഐഎസ്ആര്‍ഒ. ബഹിരാകാശത്ത് എത്തിയ ഇരട്ട ഉപഗ്രഹങ്ങളായ ടാര്‍ഗറ്റും ചേസറും കൂട്ടിച്ചേര്‍ക്കുന്ന ദൗത്യമാണ് സ്‌പേസ് ഡോക്കിംങ്. നിലവില്‍ ഉപഗ്രഹങ്ങള്‍ തമ്മിലുള്ള ദൂരം 15 മീറ്റര്‍ മാത്രമാണ്.
ദൗത്യം സാങ്കേതിക കാരണങ്ങളാല്‍ മുന്‍പ് രണ്ട് തവണ മാറ്റിവച്ചിരുന്നു. വ്യാഴാഴ്ച രാവിലെ രണ്ട് ഉപഗ്രഹങ്ങളും അതിന്റെ വേഗത കുറച്ച് ഡോക്കിങ്ങിന് സജ്ജമാകുമെന്നായിരുന്നു ISRO നല്‍കിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഉപഗ്രഹങ്ങളുടെ വേഗം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലാണ് മാറ്റിവെക്കേണ്ടി വന്നത്. രണ്ട് ഉപഗ്രഹങ്ങള്‍ ഇരുപത് കിലോമീറ്റര്‍ വ്യത്യാസത്തില്‍ ഭ്രമണപഥത്തില്‍ എത്തിച്ച ശേഷം തമ്മിലുള്ള ദൂരം കുറച്ച് കൊണ്ടുവന്ന് ഡോക് ചെയ്യുക എന്നതായിരുന്നു സ്പേഡെക്‌സ് ദൗത്യം.
20 കിലോമീറ്ററില്‍ നിന്ന് 500 മീറ്ററായി മാറിയ ചേസര്‍ 250 മീറ്ററായി ചുരുക്കാന്‍ സാധിക്കാതെ വരികയും, ഉപഗ്രഹങ്ങളുടെ വേഗം പ്രതീക്ഷിച്ചതിലും കൂടുതലായി ഉപഗ്രഹത്തിന് വ്യതിയാനം ഉണ്ടായതുമാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
അറുപത്തിയാറ് ദിവസം നീണ്ടുനില്‍ക്കുന്ന ദൗത്യത്തില്‍ ഏത് ദിവസം വേണമെങ്കിലും ഡോക്കിങ് നടക്കാമെന്നായിരുന്നു മുന്‍പ് അറിയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടു തവണയും മാറ്റിവെക്കേണ്ടിവന്നതിനാല്‍ ഇനിയുള്ള പരീക്ഷണത്തെ ഏറെ നിര്‍ണായകമായാണ് ISRO കാണുന്നത്.
Story Highlights : ISRO is set to make history with its Space Docking Experiment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here