Advertisement

ഷമി ഹീറോയാടാ ഹീറോ; ബാറ്റര്‍മാരുടെ പേടിസ്വപ്‌നമാകാന്‍ ടീം ഇന്ത്യയില്‍ വീണ്ടും

January 12, 2025
Google News 1 minute Read

2023 ലോക കപ്പിന് ശേഷം മുഹമ്മദ് ഷമി തിരികെ ഇന്ത്യന്‍ ടീമിലെത്തുന്നത് ഇപ്പോഴാണ്. നീണ്ടനാളുകളായുള്ള ആരാധാകരുടെ കാത്തിരിപ്പിന് ഒടുവിലാണ് ടീം ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ പരിക്ക് ഭേദമായി ടീമിലേക്ക് തിരികെയെത്തുന്നത്. ആരാധകര്‍ ഏറെ കാത്തിരുന്ന വാര്‍ത്തയായിരുന്നു ഇന്നലെ കേട്ടത്. 2023 ഏകദിന ലോക കപ്പില്‍ നിരവധി വിക്കറ്റുകള്‍ വീഴ്ത്തിയ താരം ഇന്ത്യന്‍ ടീമിലേക്ക് എത്തണമെന്നത് ആരാധാകരുടെ ഏറെ നാളുകളായുള്ള ആഗ്രഹമായിരുന്നു. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ട്വന്റി ട്വന്റി ഏകദിന പരമ്പരക്കുള്ള ടീമിലാണ് ഷമി അംഗമായിരിക്കുന്നതെങ്കിലും പിന്നാലെ വരുന്ന ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങളിലും ഇന്ത്യയുടെ ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നെടുംതൂണായി അദ്ദേഹം ഉണ്ടാകുമെന്നാണ് കരുതുന്നത്. ജസ്പ്രീത് ബുംറക്കൊപ്പം മുഹമ്മദ് ഷമി കൂടി ചേരുന്നതോടെ ഇന്ത്യയുടെ കരുത്ത് ഇനിയും വര്‍ധിക്കും. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അപ്രതീക്ഷിത തിരിച്ചടി ഒരു പക്ഷേ മുഹമ്മദ് ഷമിയുണ്ടായിരുന്നെങ്കില്‍ സംഭവിക്കുമായിരുന്നില്ലെന്ന് ക്രിക്കറ്റ് ആരാധാകരില്‍ ഭൂരിപക്ഷവും വിശ്വാസിക്കുന്നുണ്ട്.

2023 ഏകദിന ലോക കപ്പില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞ താരം പരിക്കിനെ തുടര്‍ന്ന് ടീം വിടുകയായിരുന്നു. എന്നാല്‍ പരിക്ക് മാറി ആഭ്യന്തര ക്രിക്കറ്റിലേക്ക് എത്തിയപ്പോള്‍ അവിശ്വാസ്‌നീയമായ പ്രകടനമായിരുന്നു പുറത്തെടുത്തത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 11 വിക്കറ്റും വിജയ് ഹസാരെ ട്രോഫിയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നായി അഞ്ച് വിക്കറ്റും നേടി. പ്രാക്ടീസ് മുടക്കാത്ത മുഹമ്മദ് ഷമി അതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ക്കായി പങ്കുവെക്കാറുമുണ്ട്. മൈതാനത്തിറങ്ങുമ്പോള്‍ മാത്രമാണ് ഒരു കായികതാരമെന്ന നിലയില്‍ ജീവിതം പൂര്‍ണമാകുന്നതെന്ന് കഴിഞ്ഞ ദിവസം താരം വ്യക്തമാക്കിയിരുന്നു.

Story Highlights: Special story of Indian Cricketer Muhammad Shami

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here